ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ
ചരിത്രം
എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍
കണ്ണൂര്‍ റവന്യൂജില്ലയിലെ കീഴല്ലൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, ഹ്യുമാനിറ്റിസ്,(സോഷ്യോളജി ,ജോഗ്രഫി) എന്നിങ്ങനെ ഓരോ ബാച്ച് ഉണ്ട്. VHSC വിഭാഗത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മെഡിക്കല്‍ ലാബ് ടക്നീഷ്യന്‍, അക്കൌണ്ടന്‍സി ആന്റ് ഓഡിറ്റിംഗ്, മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ് എന്നീ കോഴ്സുകള്‍ ഉണ്ട്.
എസ്സ്. എല്‍.സി ക്ക് 2008-2009 അധ്യായന വര്‍ഷത്തില്‍ 100 % വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ഹയര്‍ സെക്കണ്ടറി വി. എച്ച്. എസ്.സി. വിഭാഗങ്ങളിലും മികച്ച വിജയശതമാനം ഉണ്ട്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂള്‍ പി. ടി. എ, മദര്‍ പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന എന്നിവയെല്ലാം സ്ക്കൂളിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നല്ല സഹകരണം സ്ക്കൂളിന് ലഭിക്കുന്നു.
ഭൌതീക സാഹചര്യങ്ങളുടെ അപര്യാപ്തത സ്ക്കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 1905 ല്‍ സ്ഥാപിതമായ എടയന്നൂര്‍ എലിമെന്ററി സ്ക്കൂളിന്റെ അമരക്കാരന്‍ ശ്രീ കോമത്ത് കണ്ണനായിരുന്നു. നാട്ടുകാരുടെ താത്പര്യപ്രകാരം 1956 ല്‍ ഹയര്‍ എലിമെന്ററി സ്ക്കൂളായി ഉയര്‍ത്തി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂള്‍ 1957 ല്‍ ഡിസ്ട്രിക്ക് ബോഡ് ഏറ്റെടുത്തതോടെ എടയന്നൂര്‍ ഗവണ്‍മെന്റ് എലിമെന്ററി സ്ക്കൂളായി മാറി. 1980 ല്‍ ഹൈസ്ക്കൂളായും. 1997 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തി. 2004 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു
ഇപ്പോഴത്തെ വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍- വി ധനഞ്ജയന്‍
പി. ടി. എ പ്രസിഡന്റ് - സി.രമേശന്‍
മദര്‍ പി.ടി.എ പ്രസിഡന്റ് - അമ്മിണി
സ്ഥാപിതം - 1905
School Code - 14018
സ്ഥലം - എടയന്നൂര്‍
സ്ക്കൂള്‍ വിഭാഗം - ഗവ വി. എച്ച് . എസ്സ്.എസ്സ് എടയന്നൂര്‍
പി. ഒ . എടയന്നൂര്‍
Pin Code - 670595
School Phone - 04902484245
School e-mail - edayannurgvhss@gmail.com
School Website - Nil
വിദ്യാഭ്യാസജില്ല - തലശ്ശേരി
റവന്യൂ ജില്ല - കണ്ണൂര്‍
ഉപ ജില്ല - മട്ടന്നൂര്‍
ഭരണവിഭാഗം - ഗവണ്‍മെന്റ്
സ്ക്കൂള്‍ വിഭാഗം - പൊതുവിദ്യാലയം
പഠന വിഭാഗം - H.S, H.S.S & V.H.S.S
ആകെ കുട്ടികളുടെ എണ്ണം - 981
അധ്യാപകരുടെ എണ്ണം - 60