Stalbertslps/രോഗപ്രതിരോധം പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stalbertslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം പരിസരശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം പരിസരശുചിത്വം

നാം ശുചിത്വം പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയും. വിദ്യാർത്ഥികളായ നമുക്ക് പല കാര്യങ്ങളും ചയ്യാനുണ്ട്. നഖങ്ങൾ വെട്ടി വൃത്തിയാക്കുക, ദിവസവും കുളിക്കുക, രാവിലെയും രാത്രിയും പല്ലു തേക്കുക , വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, ആഹാരത്തിനു മുൻപും പിൻപും കൈ കഴുകുക തുടങ്ങിയ നല്ല ശീലങ്ങൾ വ്യക്തി ശുചിത്വത്തിൽ പെടും. നാം വ്യക്തി ശുചിത്വം പാലിച്ചാൽ വയറിളക്കം കോളറ തുടങ്ങിയ പല രോഖങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. ഇന്നത്തെ പല പകർച്ച വ്യാധികളുടെയും പ്രധാന കാരണം പരിസരശുചിത്വമില്ലായ്മയാണ്. പ്ലാസ്റ്റിക്കുകളിലും ചിരട്ടകളിലും ടയറുകളിലും ചെടിച്ചട്ടികളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിലൂടെ ധാരാളം കൊതുകുകൾ പെരുകുകയും അത് പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ ഈ വിധത്തിൽ പകരുന്നവയാണ് . നമ്മുടെ വീടും പരിസരവും നാം തന്നെ വൃത്തിയാക്കേണ്ടതുണ്ട്. ആഴ്ചയിൽ ഒരു ദിവസം ട്രൈഡേ ആചരിക്കണം. മാതാപിതാക്കളോടൊപ്പം നാമും അതിൽ പങ്കുചേരണം. നമ്മുടെ സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും നാം തന്നെയാണ് . ഈ വേനൽ അവധിക്കാലത്തു കോവിഡ് 19 മഹാമാരി മൂലം നാമെല്ലാവരും നമ്മുടെ വീട്ടിൽ തന്നെ കഴിയുകയാണല്ലോ. മാനസിക ഉല്ലാസത്തിനും വ്യായാമത്തിനും സമയം കണ്ടെത്താം. ഇടയ്ക്കിടെ സോളാപ്പൂപയോഗിച്ചു കൈകൾ കഴുകാം. 2018 -ലെ പ്രളയത്തെയും നിപ്പ എന്ന മാരകമായ രോഗത്തെയും അതിജീവിച്ചത് പോലെ കോവിഡ് 19 എന്ന മഹാമാരിയെയും നമ്മൾ ഒറ്റകെട്ടായി തോൽപ്പിക്കും. രോഗപ്രതിരോധ ശേഷിയുള്ള നല്ലൊരു നാളേക്കായി കൈകൾ കോർത്ത് മുന്നേറാം.

സോനാ എസ് എസ്
3 A സെന്റ് ആൽബെർട്സ് എൽ പി എസ് മുതിയവിള
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം