എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 B

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

ആരോ മന്ത്രിപ്പതു കേട്ടു ഞാൻ കൊറോണ കൊറോണ യെന്നു ... പിന്നെ കണ്ടതും കേട്ടതും എങ്ങും എവിടെയും കൊറോണ മാത്രം വെട്ടിപ്പിടിക്കാൻ കുതിച്ച് പായും നമ്മൾക്കു മുമ്പിൽ മതിലു തീർത്ത് നെഞ്ചും വിരിച്ച് കൊറോണ നിന്നു നിസ്സഹയരായി നാം നോക്കി നിന്നു കൊറോണ !!! നാളിതു വരെയും പൊരുതിയവർ ഇന്നൊരമ്മപെറ്റവരെ പോലെ വാഴുന്നു ജാതി മതിൽ പണിതവർ ഇന്നാ മതിലുകൾ തച്ചുടച്ചു മുന്നോട്ട് കുതിക്കുന്നു

നീരുറവകൾ സമുദ്രത്തിൽ ലയിക്കുന്നത് പോലെ അതാ മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് കൊറോണയൊരു പാഠമോ വിപത്തോ യെന്നറിയാതെ നിന്നു ഞാൻ സ്തബ് ധനായ് മൂകനായ് ഒരു കൊടിയും ഞാൻ കണ്ടില്ല മത ഗ്രന്ഥങ്ങളും കണ്ടില്ല കേവലം കണ്ടതാകട്ടെ മനുഷ്യത്വം മാത്രം

<poem>