ഗവ.എച്ച്.എസ്.എസ്.കല്ലിൽ/അക്ഷരവൃക്ഷം/ഭയക്കണ്ണ‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയക്കണ്ണ‍ുകൾ

ചിരിച്ച കണ്ണ‍ുകൾ ഭയത്തിൽ മുങ്ങി
ചിതറിയ ദിനങ്ങൾ മുന്നിലായി
കാലം മാച്ച മുറിവുകൾ ഏറെ യുണ്ട്
നിപ്പയായും, ഓഖിയായും പ്രളയമായും ..........
ഇന്നലെകളിൽ
ജീവിത താളുകളിൽ പുതിയ ഒരു ഏടായി
കൊറോണയുടെ കളികളും
ശ്വാസം പോലും ഭയക്കുന്നു
നെഞ്ചുപോലും വിറക്കുന്നു
ഓടി ഓടി തളർന്നാലും
കാവലാണു കാക്കിയും മാലാഖമാരും
നിമിഷങ്ങൾ എണ്ണി അകന്നിരുന്നാലും
നമ്മൾ അരികത്തു തന്നെ
ഒറ്റക്കല്ല ഒന്നിച്ചു കൈ കോർക്കാം
വീണുടഞ്ഞ പകലുകൾവീണ്ടെടുക്കാൻ
വേദനയുടെ നെഞ്ചകം മറികടക്കാം
 

നിർമല എൽ
10 A ജി എച്ച് എസ് കല്ലിൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത