ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/മരടേ ഞങ്ങളെ എന്തിന് ...
മരടേ ഞങ്ങളെ എന്തിന് ...
ദാ നോക്കൂ... തുള്ളിച്ചാടി നടക്കുന്ന കുട്ടികൾ. പാർക്കിലെ ആരവം എന്നെ രസിപ്പിക്കുന്നു. അതാ കുറെ മുതിർന്ന പൗരന്മാർ !! നടക്കലും കൊച്ചുവർത്തമാനങ്ങളും.. യുവാക്കളുടെ കൂട്ടം എന്താണ് അവർ സംസാരിക്കുന്നത്? ആവോ, അമ്മമാർ പാചകവിധികളാണോ പറയുന്നത്, അതോ വസ്ത്രങ്ങളിലെ പുതിയ ഫാഷനുകളോ.. ആ ഇരിക്കുന്ന അമ്മമാർ മക്കളുടെ പഠനകാര്യം ആണ് സംസാരിക്കുന്നത്. എല്ലാവരും സന്തോഷവാന്മാർ തന്നെ. ഞാൻ എന്നെ പരിചയപ്പെടുത്തട്ടെ. ഞാൻ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് .. ഈ ചിലവന്നൂർ കായിലരികത്ത് എന്നെ പോലെ വേറെയും ഫ്ലാറ്റുകളുണ്ട്.എല്ലായിടത്തും ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ഈയിടെ ഞങ്ങൾ നാല് ഫ്ലാറ്റുകളുടെ മേൽ കേസോ കുറ്റമോ ഏതൊക്കെ ചർച്ചകൾ നടക്കുന്ന ഇവിടെ താമസിക്കുന്നവർ എല്ലാവരും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നുണ്ട്. എന്താവുമോ ആർക്കറിയാം. ഞങ്ങളുടെ പണി തുടങ്ങുമ്പോഴെ എന്തോ കോടതി വ്യവഹാരം ഉണ്ടായിരുന്നു. എല്ലാം ശരിയായെന്നല്ലെ എജിനീയർമാർ പറഞ്ഞത്? എന്താണവിടെയൊരു ബഹളം പുതിയ കോടതി ഉത്തരവു പ്രകാരം ഞങ്ങളെ പൊളിക്കണമെന്നോ? എന്റെ ദൈവമെ! ഞങ്ങൾ ഇല്ലാതാകുമെന്നോ? പാവം കുട്ടികൾ അവർ വല്ലതും അറിയുന്നുണ്ടോ?ഹാ കഷ്ടം ഞങ്ങളുടെ അവസാന ദിനം അടുത്ത ശനിയാഴ്ച, H2O ഉം അന്ന് മണ്ണടിയും. ഗോൾഡൻ കായലോരവും ആൽഫ വെൻഞ്ചേഴ്സും ഞായറാഴ്ച്ച ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.ഞങ്ങൾ രണ്ടു മാസമായി അനാഥരായിട്ട് കുട്ടികൾ അവസാനമായി യാത്ര പറഞ്ഞദിവസമാണു ഞാൻ യഥാർത്ഥത്തിൽ തകർന്നത്. അതും വെളുപ്പിനെ ഞങ്ങളെ മൊത്തതിൽ ഇരുട്ടിലാക്കിയിട്ട് .. കുട്ടികളെ പേടിപ്പിച്ചാണ് ഇവിടെ നിന്നും പറഞ്ഞു വിടാൻ ആരംഭിച്ചത്. ആരോക്കെയാ അന്നു മുതൽ ഞങ്ങളെ കാണാൻ വന്നതെന്ന് അറിയാമോ? മന്ത്രിമാർ, ചീഫ് സെക്രട്ടറി ,നിയമ സാങ്കേതിക വിദഗ്ധർ, കളക്ടർമർ അങ്ങനെ നീളുന്ന ഉന്നതരുടെ നിര. അയ്യോ സ്ഫോടകവസ്തുക്കൾ നാഡീനരമ്പുകളിൽ നിറച്ചുകഴിഞ്ഞു. മീഡിയ പ്രവർത്തകരോട് എനിക്ക് ഒത്തിരി പറയാനുണ്ട്, പക്ഷേ ജീവിക്കാൻ കൊതിയുള്ളതുകൊണ്ട് എല്ലാവരും വളരെ അകലെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ജനക്കൂട്ടം ആർത്ത് വിളിക്കുന്നുണ്ട്. ഞങ്ങളുടെ തകർച്ച എത്ര പേരെ രക്ഷിക്കും, വധശിക്ഷ വിധിക്കപ്പെട്ടവരോട് അവസാന ആഗ്രഹം ചോദിക്കാറുണ്ടോ, ഞങ്ങളോട് ആരും ചോദിച്ചില്ല. പൊളിക്കൽ യാതൊരു തടസ്സം കൂടാതെ നടക്കാൻ പ്രശ്സത പൂജാരിയുടെ കാർമികത്വത്തിൽ പൂജ ഗംഭീരമായിരുന്നു.ആ കഷ്ടം ...ു ഹോ! എൻ്റെ നിമിഷങ്ങൾ എണ്ണപെടാൻ ഇനി വൈകില്ല പൊളിക്കൽ വിദഗ്ദർ കൺട്രേൾ റൂമിൽ കയറിക്കഴിഞ്ഞു. ഒന്ന് രണ്ട് ... മൂന്നാമത്തെ സയറൻ... ഈശ്വരാ...ഹോളി ഫെയ്ത്തും ആൽഫ സെറിനും നിലംപൊത്തി. ഇനി ഞാൻ ഗോൾഡൻ കായലോരം കഥ മുന്നോട്ട് കൊണ്ടു പോകാം. നാളെ ഞാനും ജെയ്ൻ കോറൽ കോവും നിലം പരിശാകും . ആരാണ് ഇതിന് ഉത്തരവാദികൾ?ഞാൻ പറയും പണക്കൊതിയരായ മുതലാളിമാരും രാഷ്ട്രീയക്കാരും പണത്തിനു മേൽ പരുന്തും പറക്കില്ല എന്നു വിശ്വസിക്കുന്ന ചില കൂട്ടരും .എല്ലാം ശുഭമാക്കാം എന്ന് വാഗ്ദാനം നല്കിയ ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഇവിടെ തുടിച്ച് കളിച്ച് നടന്ന ജീവിതങ്ങൾക്ക് മാത്രം നഷ്ടം സംഭവിച്ചിരിക്കുന്നു. എനിക്ക് ഈ നിയമങ്ങൾ ഒന്നും അറിയില്ല. CRZ എന്താണ്? എനിക്കറിയില്ല. പക്ഷേ നിങ്ങൾ ബുദ്ധിമാന്മാരായ മനുഷ്യർക്ക് ഇതെല്ലാം വ്യക്തമായി അറിയാം എന്നിട്ടും!! പണം പണം പണം മാത്രം! ഇനിയെങ്കിലും നിർത്തിക്കൂടെ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നത്? ഞങ്ങളുടെ ത്യാഗം അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ. എൻ്റെ അവസാന നിമിഷങ്ങൾ - ഓ അതിഭയങ്കരം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |