വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/നാളേക്കായി
നാളേക്കായി
ജീവിതത്തിൽ ആദ്യമായി ഒരു ആയിരം കോടി ജനങ്ങളുടെ കണ്ണുകളിൽ ഞാനാ ഭയം കണ്ടു. ആർഭാടആഡംബര വികാരങ്ങളെ എല്ലാം ആ ഭയം കാർന്നു തിന്നിരുന്നു. ഏകാന്ത, സങ്കടം, പട്ടിണി എന്തെല്ലാം ആണെന്ന് ഈ ലോകത്തെ കാണിച്ചു കൊടുത്തു. ഓരോ ദിനങ്ങളും ഇരുട്ടിനു സ്വന്തമായി. എത്ര പെട്ടെന്നാണ് ലോകം അന്ധകാരത്തിന്ന് സ്വന്തമായി തീർന്നത്. ആഡംബരത്തിന്റെയും പണകെട്ടുകളുടെയും പിന്നാലെ നടന്ന ഒരു കൂട്ടം ജനത ഇപ്പൊ പട്ടിണി എന്തെന്ന് അറിയുന്നു. ഈ കേരളം അതിനു അനുവദിക്കുകയില്ല...... നാം ഒരിക്കലും മരണത്തിന് വിട്ടുകൊടുക്കുക ഇല്ല ഈ ലോകത്തെ.എത്ര പേമാരിയും വൈറസുകളും നമ്മെ നശിപ്പിക്കാൻ നോക്കുമെങ്കിലും ഒരിക്കലും നാം പിൻമാറുകയില്ല കാരണം പണകെട്ടുകളെ മോഹിച്ചു എല്ലാം മതിമറന്നു ജീവിക്കുന്നവരുടെ കാലം ഇതാ കഴിഞ്ഞു ഇത് സാധാരണ കാരുടെ ലോകം. കൊറോണ എന്ന ഭീകരകാരിയെ നാം ഇവിടുന്ന് എന്നന്നേക്കുമായി നശിപ്പിക്കുക തന്നെ ചെയും. ദൈവങ്ങളുടെ നാടായ കേരളത്തെയും രാജ്യത്തെയും ലോകത്തെയും രക്ഷിക്കാൻ ഒരു പ്രപഞ്ചശക്തിക്കെ സാധിക്കുകയുള്ളു.... അതാണ് നാം എന്ന സത്യം. നാം എന്താണെന്ന് നാം അറിയേണ്ട സമയം ഇതാ എത്തിയിരിക്കുന്നു. കോടികണക്കിന്ന് ജനങ്ങളുടെ ജീവൻ നമ്മുടെ കൈകളിലാണ് എന്ന കാര്യം നാം ഓർക്കുക തന്നെ ചെയ്യണം. നമ്മുടെ നാടിനായി ഉറക്കവും ഭക്ഷണവും ഇല്ലാതെ അഹോരാത്രം പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആരോഗ്യവകുപ്പും പോലീസുകാരും അവരുടെ ജീവനെ തന്നെ മറന്ന് നമ്മുക്കായി പ്രവർത്തിക്കുനസാഹചര്യത്തിൽ അവർക്കായി എങ്കിലും നമ്മുക്ക് സഹായവും സഹകരണവും നൽകാം. അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ശ്രമിക്കാം. ശുചിത്വം പാലിക്കാം. കൈകൾ ഇടയ്ക്കിടെ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യാം അവർക്കായി അല്ല നമ്മുക്കായി. വ്യക്തി ശുചിത്വം എന്തെന്ന് ഈ ലോകത്തിന്ന് ഒരു മാതൃക ആവാം. നമ്മുക്ക് ഓരോരുത്തർക്കും നാളയുടെ ഓരോ നിമിഷത്തെയും സുന്ദരവും സന്തോഷകരവും ആക്കാം.
|