പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അവധി
കൊറോണക്കാലത്തെ അവധി
ദേവികയും ലക്ഷ്മിയും നല്ല സുഹൃത്തുക്കളായിരുന്നു. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. പഠനത്തിൽ ഇരുവരും മുന്നിലായിരുന്നു. പഠനത്തിൽ മാത്രമല്ല നല്ല ശീലങ്ങൾ പാലിക്കുന്നതിലും,ശുചിത്വം പാലിക്കുന്നതിലും അവർ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു.അടുത്ത മാസം പരീക്ഷ തുടങ്ങും. വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് അവർക്ക് പഠിക്കുന്ന ശീലം ഉണ്ടായിരുന്നു.ചിലപ്പോൾ ദേവികയുടെ വീട്ടിൽ . മറ്റുചിലപ്പോൾ ലക്ഷ്മിയുടെ വീട്ടിൽ.അങ്ങനെയിരിക്കെ ഒരു ദിവസം ദേവികയുടെ വീട്ടിലേക്ക് ലക്ഷ്മി വന്നു. എന്നാൽ അവളുടെ മുഖത്ത് പഴയ സന്തോഷം ഉണ്ടായിരുന്നില്ല. ആഴ്ചകൾ കഴിഞ്ഞു. വളരെ പെട്ടന്നു തന്നെ കൊറോണ രോഗം കേരളത്തിലുമെത്തി.എല്ലാവരോടും വീട്ടിൽതന്നെ ഇരിക്കണമെന്ന ഉത്തരവു വന്നു.
താമസിയാതെതന്നെ സ്കൂളുകൾ അടച്ചു. പരീക്ഷകൾ വേണ്ടെന്ന് വെച്ചു.ശുചിത്വമാണല്ലോ കോവിഡ് വരാതിരിക്കാൻ ചെയ്യേണ്ടത്.ദേവികയും ലക്ഷ്മിയും ശുചിത്വം പാലിക്കാൻ തീരുമാനിച്ചു.എങ്ങനെയൊക്കെ ശുചിത്വം പാലിക്കണമെന്ന് അവർക്കറിയില്ലായിരുന്നു.
|