കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhs (സംവാദം | സംഭാവനകൾ) (പുതിയ താള്‍: കോട്ടൂര്‍-സ്ഥലപുരാണം ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്ത…)

കോട്ടൂര്‍-സ്ഥലപുരാണം ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂര്‍. ചേങ്ങോട്ടൂര്‍ അംശത്തില്‍ പെട്ടതായിരുന്നു. ഇന്ദു രവി വര്‍മ്മ എന്നയാള്‍ പുരാതന ഇന്ത്യനൂരില്‍ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരില്‍ ആ പ്രദേശങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങി. പല പുരങ്ങള്‍ ഊരുകളായിമാറി. ഇന്ദു രവി വര്‍മ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂര്‍ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങള്‍. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടില്‍ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മില്‍ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങള്‍ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തില്‍ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാല്‍ മുതല്‍ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകള്‍പറമ്പ് മുതല്‍ പണിക്കര്‍കുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ.

കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്.

"https://schoolwiki.in/index.php?title=കോട്ടൂർ&oldid=77334" എന്ന താളിൽനിന്ന് ശേഖരിച്ചത്