ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇരുട്ട് മെല്ലെ മെല്ലെ വെളിച്ചത്തെ വിഴുങ്ങുന്നു. കൂട്ടിലേക്ക് തിടുക്കത്തിൽ പറന്നകലുന്ന കിളികൾക്ക് ഭയമാണ്: ഉമ്മറത്തിണ്ണയിൽ ജ്വലിക്കുന്ന വിളക്കുകൾ നാളെയും പ്രകാശം ചൊരിയും, നാമം ചൊല്ലുന്ന മുത്തശ്ശിയുടെ പ്രാർത്ഥനകൾ ആനുഗ്രഹമായേക്കാം. ചെടികളെ പുണരുന്ന ഇളംകാറ്റ് മനസ്സിനെ തണുപ്പിക്കുന്നു. ആത്മവിസ്വാസത്തോടെ സൂര്യൻ അസ്തമിക്കുന്നു. പുതിയ പ്രഭാതത്തിൽ ഉണരാൻ ഞാൻ കാത്തിരിക്കുന്നു.
സാങ്കേതിക പരിശോധന - ഗീത എം തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത