ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/കഥ പറയാം
കഥ പറയാം
വഴിയോരത്ത് കിടക്കുന്ന പ്ലാസ്റ്റിക്കിനുമുണ്ടാവും ആർക്കും വേണ്ടാതെ തെരുവിലുപേക്ഷിച്ചതിന്റെ കഥ പറയാൻ നോട്ടുകെട്ടില്ലാത്ത പിഞ്ഞിക്കീറിയ പേഴ്സിലെ നൂലിനുമുണ്ടാവാം ഒരായിരം കഥ പറയാൻ കനാലു വെള്ളത്തിലൂടെ കുത്തിയൊലിക്കുന്ന ചെരുപ്പിനുമുണ്ടാവാം ചരിത്രത്തിന്റെ കഥ പറയാൻ എങ്കിൽ ഞാനും പറയാം അടിച്ചമർത്തപ്പെട്ട എന്റെ ജീവിതകഥകൾ
|