ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

18:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodakara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ലോകം മുഴുവൻ കോവിഡ് - 19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിലാണ് രോഗ പ്രതിരോധശേഷിയുടെ പ്രാധാന്യം നാം മനസിലാക്കേണ്ടത്.ഇതിൽ പ്രധാനപ്പെട്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. എല്ലാ ദിവസവും രണ്ടു നേരം കുളിക്കുകയും പല്ലു തേക്കുകയും വേണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കഴിച്ചതിനു ശേഷവും കൈ നന്നായി സോപ്പിട്ട് കഴുകണം. നല്ല ഭക്ഷണങ്ങൾ കഴിച്ച് പ്രതിരോധശേഷി കൂട്ടണം. കോവിഡ്- 19 ൻ്റെ കാലമായതിനാൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. തിരിച്ച് വന്നാൽ സോപ്പുപയോഗിച്ച് കൈകൾ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.പുറത്തു പോകുമ്പോൾ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ.

ലക്ഷ്മിനന്ദ K S
4 A ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം