വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം ജീവ സുരക്ഷ

{

എന്താണ് ആരോഗ്യം. രോഗങ്ങളില്ലാത്ത അവസ്ഥയാണല്ലോ. ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത് ശാരീരികം മാത്രമല്ല മാനസിക സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം. പൊതുജനാരോഗ്യം സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള മനുഷ്യരുണ്ടെങ്കിൽ മാത്രമേ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ.
    ആരോഗ്യം പരിതഃസ്ഥിതിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഭൗതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി, എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം.രോഗാവസ്ഥയ്ക്കുളള കാരണങ്ങൾ പലതാണ്. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷകക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കാരണം രോഗാവസ്ഥയുണ്ടാകാം. ശാരീരിക പ്രക്രിയകൾ താളം തെറ്റുക, വ്യായാമക്കുറവ്, ആരോഗ്യമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, പ്രായവർധന എന്നിവയും രോഗകാരണങ്ങൾ ആണ്. മാത്രമല്ല മരുന്നുകളുടെ കുറവു കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥയുണ്ടാകാം. 
       അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ടും രോഗാവസ്ഥയുണ്ടാകാം. ലിംഗഭേദവുമായി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ ശാസ്ത്ര ശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.
     ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങൾ 
           ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണ  യിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യ ശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിതഃസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വർധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്. 
     ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും, സാമ്പത്തികവുമായ അന്തരീക്ഷം ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ജനങ്ങളുടെ ജീവിത രീതി, ലിംഗനീതി ലിംഗസമത്വം, ആരോഗ്യകരമായ ലൈംഗികത, മെച്ചപ്പെട്ട മനസികാവസ്ഥ തുങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. 
     നമ്മുടെ ഇന്നത്തെ ലോകം വലിയൊരു ആപത്തിൽപെട്ടിരിക്കുകയാണ്. കൊറോണ വൈറസ് അഥവാ കോവിഡ് -19 എന്ന വൈറസ് ഇന്ന് ലോകം തന്നെ കീഴടക്കിയിരിക്കുകയാണ്. വെറുമൊരു മുടിനാരിഴയുടെ വലിപ്പം പോലുമില്ലാത്ത കൊറോണ വൈറസ് ഒരുപാടാളുകളുടെ മരണത്തിനു കാരണമായി. ഒരു വൈറസിനെകൊണ്ടും ലോകം കീഴടക്കാൻ കഴിയും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കൊറോണ പോലുള്ള വൈറസുകൾ. കൊറോണ 

വൈറസ് ഒരു കൃത്രിമ വൈറസ് ആണ്. ഈ വൈറസുകൾ ഇങ്ങനെ പടർന്നു പിടിക്കാൻ കാരണവും മനുഷ്യന്റെ പ്രവൃത്തികളാണ്. ഇന്ന് മനുഷ്യൻ അവന്റെ ആവാസ വ്യവസ്ഥയെ സ്വയം നശിപ്പിക്കുകയാണ്. മനുഷ്യൻ പ്രകൃതിയെ സംരക്ഷിച്ചു പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു ജീവിച്ചാൽ മാത്രമേ ഇത്തരം ഭീഷണികളിൽ നിന്നും മോചനം കിട്ടുകയുള്ളൂ.

അഭിരാം എസ് ആൾ
11 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം