കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം


ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും അവകാശപ്പെട്ടത് ഈ ഭൂമി കൊടുക്കുന്നുണ്ട്. നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം.പക്ഷേ മനുഷ്യന്റെ ആധി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു.ദിവസേന അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺ ഡയോക്സൈഡ്, മീഥേൻ,നൈട്രസ് ഓക്സൈഡ്, സി.എഫ്.സി എന്നീ വാതകങ്ങൾ പ്രകൃതിയെ മലിനമാക്കുന്നു. ഇൗ വായു ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും.പരിസ്ഥിതിയെ രക്ഷിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കും.
കേരളം ഒരു ദിവസം പുറന്തള്ളുന്നത്‌ ഉദ്ദേശം 10,000 ടൺ മാലിന്യമാണ്. ഏതെങ്കിലും രീതിയിൽ സംസ്കരിക്കുന്നത് 5000 ടൺ മാത്രം. ബാക്കി 5000 ടൺ കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു.അതിഭീകരമായ പകർച്ച വ്യാധികളാണ് നമ്മെ കാത്തിരിക്കുന്നത്.
ജലമലിനീകരണം മൂലം ഇന്ത്യ കടുത്ത ജലക്ഷാമത്തിലേക്ക്‌ നീങ്ങുകയാണ്. വനങ്ങളും പലയിടത്തും വ്യാപകമായി നശിക്കുന്നു. ഇങ്ങനെ പ്രകൃതി ചൂഷണവും, മണ്ണിലും,വെള്ളത്തിലും, വായുവിലും ഉണ്ടാക്കുന്ന മലിനീകരണവും പരിസ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കുറയുകയും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ജനിതക മാറ്റം വന്ന പുതിയ തരം വൈറസുകളും രോഗങ്ങളും കാലാവസ്ഥ മാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ്.
പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല,അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോൾ ആണ് ദുരന്തമായി മാറുന്നത്.

ആര്യ. ബി.രാജ്
5B കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം