സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഓർത്തിരുന്നോ നീ
{{BoxTop1 | തലക്കെട്ട്= ഓർത്തിരുന്നോ നീ | color= 1
ഓർക്കുന്നുവോ നീ...
തൂമഞ്ഞിൻ ശീതത്തിൽ
അലിഞ്ഞുറഞ്ഞു മിഴിപൂട്ടുമ്പോൾ
നാളെയീ കൊടും വേനൽ
നിന്നിൽ പതിക്കുമെന്ന്....
ഓർത്തിരുന്നുവോ നീ...
നിന്നെ തളിർത്തു കുളിർപ്പിക്കേണ്ട
വർഷക്കാറ്റിൻ തലോടൽ
എന്നന്നേക്കുമായി നിന്നെ വിട്ടകലുമെന്ന്....
നാളെയീ പുഴയും മരങ്ങളും
നാമ്പിടും ചെടികളും ഓർമ്മയായി
മാത്രം മാറുമെന്ന്...
ഹേ....മനുഷ്യ നീ ഓർത്തിരുന്നാൽ നന്ന്
നനഞ്ഞ മണ്ണെങ്കിലും...
ഓർത്തിരുന്നാൽ നന്ന്...
കഴിഞ്ഞയാണ്ടിൽ പറയാതെ വന്നോരാ
മഹാപ്രളയം സംഹാരത്താണ്ടവമാടുമെന്ന്...
കൊലയാളിയായൊരു വൈറസ്
ജീവനെ വാരിവിഴുങ്ങുമെന്ന്...
എന്നെങ്കിലും... എന്നെങ്കിലും...
ഓർത്തിരുന്നോ നീ...
നീതു എസ്
|
10 F സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത