എ.എം.എൽ.പി.എസ്. കോട്ടാംപറമ്പ/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ

17:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത - ഭീകരനാം കൊറോണ | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത - ഭീകരനാം കൊറോണ

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
 

ഫാത്തിമ ഹന .കെ .കെ
2 A എ.എം.എൽ.പി.എസ്.കോട്ടാംപറമ്പ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത