ജി. എച്ച്. എസ്. എസ്. ഉദുമ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിലാണ് ആദ്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്.എന്നാൽ വേണ്ടത്ര പ്രതിരോധ പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ ആഴ്ചകൾ കൊണ്ടു തന്നെ അത് ചൈന മുഴൂവൻ പടർന്നു പിടിച്ചു.കൂടാതെ ചൈനയുടെ അയൽ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കാൻ തുടങ്ങി.ഇറ്റലി ,ഇറാൻ, കൊറിയ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളെ കൊറോണ കീഴടക്കി. ചൈനയിലെ ഒരു ദന്തഡോക്ടറാണ് കൊറോണ വൈറസ് കണ്ടത്തിയത്. എന്നാൽ ചൈനീസ് സർക്കാർ ഇതിനെതിരെ കേസെടടുത്തു.തുടർന്ന് വൈറസ് പിടിപ്പെട്ട് അദ്ദേഹം മരിക്കുകയും ചെയ്യുന്നു. അതിനു ശേഷമാണ് ചൈനയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നതും സമ്പൂർണ ലോക്ക് ഡൗൺപ്രഖ്യാപിക്കുകയും ചെയ്യുന്നത് .തുടർന്ന് ഇത് യൂറോപ്പിലേക്കം അമേരിക്കൻ രാഷ്ട്രങ്ങളിലേക്കും പടർന്നു പിടിച്ചു.2020 ജനുവരി 30 നാണ് കേരളത്തിൽ കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചത്. കേരളത്തിൽ 5900 ത്തോളം ആളുകൾ നിരീക്ഷണത്തിലാണ്.മാർച്ച് 12ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ല മാർച്ച് 19ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ കർഫ്യൂ ആചരിച്ചു.2020 മാർച്ച് 23 മുതൽ ഇന്ത്യയിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചു.മാർച്ച് 31 വരെയുള്ള ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. ആരോഗ്യ മന്ത്രാലയം ഇന്ത്യയിലെ കൊറോണ രോഗത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ആരോഗ്യ സേതു എന്ന മൊബൈൽ ആപ്പ് രൂപീകരിച്ചു.കൂടതെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു .കൊറോണ വൈറസ് പ്രതിരേ ധിക്കാനായി പ്രത്യേക വാക്സിനുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ വ്യക്തി ശുചിത്വത്തിലൂടെ പരിസര ശുചിത്വത്തിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ നമുക്ക് കൊറോണ വൈറസിനെതിരെ നമുക്ക് ചെറുത്തു നിൽക്കാനാവുകയുള്ളൂ ഹസ്തദാനം, ആശുപത്രി സന്ദർശനം ,പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കൽ, വാഹനങ്ങളിൽ കറങ്ങൽ എന്നിവയെല്ലാം ഒഴിവാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻ്റ് വാഷോ ഉപയോഗിച്ച് കൈവൃത്തിയിൽ കഴുകുക. രോഗലക്ഷണമുള്ളവർ വൈദ്യസഹായം തേടുക. നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിൽ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയുക. പൊന്നുലേഷൻ വാർഡുകളിൽ കഴിയുന്നവരും നിരീക്ഷണത്തിലുള്ളവരും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക. എങ്കിൽ മാത്രമേ ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാനാവുകയുള്ളൂ.


UNNIMAYA K V
9 E ജി. എച്ച്. എസ്. എസ്. ഉദുമ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം