കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കോവിഡ് 19അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന മഹാമാരി ലോകം മുഴുവൻ വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു.ലോകത്ത് ആകമാനം 187 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളിലാണ് ഈ രോഗം സ്ഥിരീകരിക്കപെട്ടിട്ടുള്ളത്. അനേകം പേർ ഈ രോഗംമൂലം മരണപ്പെട്ടിട്ടുണ്ട്.ഈ മഹാമാരിക്ക് ഇതുവരെ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇതിന് പരീക്ഷണമെന്ന രീതിയിൽ മരുന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചു.stay home stay safe എന്ന ആശയമാണ് ഈ ലോക്ഡൗൺ കാലത്ത് നമ്മുടെ മുന്നിലുള്ളത്. ഇത്തരത്തിൽ നാം നമ്മുടെ വീട്ടിനകത്തു തന്നെ കഴിയുകയും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതും ഈ മഹാമാരിയുടെ സമൂഹവ്യാപനം കുറയ്കാകാൻ സഹായിക്കും എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അതിനുവേണ്ടി നാം ഓരോരുത്തറും സ്വയം സന്നദ്ധരാവേണ്ടതാണ്.ഇതുവരെ ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ഒരു ദുരന്തമായി ഇതിനെ കണക്കാക്കുന്നു. നമ്മുടെ സംസ്ഥാനവും ഈ മഹാമാരിയിൽ അകപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ വളരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഈ പ്രതിസന്ധിയെ നേരിടാൻ സന്നദ്ധരാവേണ്ടതാണ്.എങ്കിൽമാത്രമെ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ നമുക്കു സാധിക്കൂ എന്ന് ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു. ഈ കൊറോണ കാലത്ത് നാം ഓരോരുത്തരും വീടുകളിൽ സമയം ചിലവഴിക്കുന്നതിനായി നമ്മുടെ വീടിന്റെ പരിസരങ്ങളിൽ പച്ചക്കറികൃഷിയും മറ്റും നടത്താം .ഇത്തരത്തിൽ ഇന്നത്തെ തലമുറയ്ക്ക് കൃഷിയെ കുറിച്ചും മണ്ണിനെ കുറിച്ചും കൂടുതലറിയാൻ ഈ സന്ദർഭം ഉപയോഗപ്രദമാകും കൂടാതെ നാം തന്നെ നട്ടുവളർത്തുന്ന ജൈവപച്ചക്കറികളും ഈ കൊറോണക്കാലത്ത് അനുഭവിക്കാനാകും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ