പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/മഹാമാരി

16:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഹയ്യോ! പകച്ചുനിൽക്കും മനുഷ്യരെല്ലാം
കാർന്നുതിന്നും വെറുമാപരമാണു മുന്നിൽ
പ്രഗൽഭരെല്ലാം പേരതുചൊല്ലി കൊവിഡെന്നോ!കൊറോണയെന്നോ!
എന്തായാലുമതേതായാലുംചിന്തിപ്പിച്ചു മാനവരെയെല്ലാം
ധൃതിയില്ലാത്തൊരു ഇടേവളയ്ക്കായ്
പ്രതിരോധത്തിൻ കവചംതീർക്കാൻ
കണ്ണികളിറുകും ചങ്ങലമാറ്റാൻ
വീട്ടിലിരിക്കും പൗരന്മാരും
നാടോടുന്നൊരു കാവൽക്കാരും
പാഞ്ഞോടുന്നൊരു വൈദ്യന്മാരും
ഉരുവിട്ടുയരും വാക്യമതാണേ.....
"ശങ്കിക്കാതെ ശ്രദ്ധിച്ചീടാം"
അതിജീവിക്കും നമ്മളിനീയും അതിസുന്ദരമാം നാളേയ്ക്കായ്
അകലത്തോടെ അടിപതറാതെ
പൂട്ടിയിരിയ്ക്കും കാലത്തേയ്ക്കായ്
കരുതൽ കനിവും കൈതാങ്ങുമായ് കൂട്ടിനു നിൽക്കും തലവന്മാരും
ഇക്കാണുന്നീ കാഴ്ചകളെല്ലാം ചിന്തിപ്പിക്കും മനുഷ്യനെയൊന്നായ്
ജാതിയുമില്ല,മതവുമില്ല,പക്ഷവുമില്ല,കക്ഷിയുമില്ല
ഉണ്ടാവും മുഖമതിനാവരണങ്ങളും
കൈകഴുകാനായി സോപ്പും,വെള്ളവും
പിന്നൊരകലമതാണേ നന്മയ്ക്കായ്.....

ഗാഥരാജ്
6 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത