പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അലിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13328 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അലിയുടെ നല്ലമനസ്സ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അലിയുടെ നല്ലമനസ്സ്

ഒരു ദിവസം അലിയും അവന്റെ ഉപ്പാപ്പയും റോഡിലൂടെ നടന്ന് പോവുകയായിരുന്നു .അവൻ ഒരു കാഴ്ച കണ്ടു.അവന് വിഷമം തോന്നി ഉപ്പാപ്പയോട് ചോദിച്ചു,"എന്തിനാണ് ഇവർ മാലിന്യങ്ങൾ പുഴയിലും റോഡരികിലും ഇടുന്നത് ? അങ്ങനെ ചെയ്‌താൽ വെള്ളവും റോഡും എല്ലാം മാലിന്യം കൊണ്ട് നിറയില്ലേ?" "അതേ മോനേ ,അങ്ങനെ കുന്ന്കൂടി കിടന്നാൽ അതിൽ കൊതുകും ഈച്ചയും വന്നു അതിൽ മുട്ടയിട്ട് പെരുകി മാരകമായ ഡെങ്കി പനിപോലുള്ള രോഗങ്ങൾ നാടാകെ പകരുന്നു. പണ്ട് കാലത്തൊക്കെ രോഗങ്ങൾ കുറവായിരുന്നു അതിന് കാരണം പണ്ടുകാലത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറവായതിനാലും ആരും റോഡിലും പുഴയിലും ഒന്നും തള്ളാറില്ല .നമ്മളുടെ നാടിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണ്ടേ മോനെ? "ഉപ്പാപ്പ വിഷമത്തോടെ ചോദിച്ചു."നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ, എല്ലാവരും വിചാരിക്കണം .നമ്മൾ ഒരു വഴി കണ്ടെത്തി എല്ലാവരെയും ബോധവൽക്കരിക്കേണ്ടേ? ". "അതെ മോനെ നമുക്ക് എല്ലാവരോടും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പറയാം അപ്പോൾ നമ്മുടെ നാടിനെ ശുചിത്വ നാടും പണ്ടത്തെ പോലെ രോഗം ഇല്ലാത്ത നാടും ആക്കിത്തീർക്കാം.

MOHAMMED FAIZAN
4 PURAVOOR ALPS
KANNUR NORTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ