ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/പഞ്ചാര മാവ്
പഞ്ചാര മാവ്
എന്റെ വീട്ടുമുറ്റത്തെ മാവിനെക്കുറിച്ചാണ് പറയാനുള്ളത്. വർഷം തോറും കാത്തിരുന്ന് കിട്ടുന്ന മധുരമുള്ള മാങ്ങകൾ. ഒരു വർഷം മാവ് മാങ്ങ തന്നില്ല. മാവ് മുറിക്കണം. വീട്ടുകാർ തീരുമാനിച്ചു. ആ വർഷം കടന്ന് പോയി. പിന്നെ വീണ്ടും നിറയെ പൂത്തു. നിറയെ മാങ്ങകൾ. പറവകൾക്ക് ആഹാരമായി. ഇപ്പോൾ മാവ് രാജാവിനെപ്പോലെ പടർന്ന് പന്തലിച്ചു നിൽക്കുന്നു. ഈ ദുരിത കാലത്ത് വളരെ ആശ്വാസമാണ് ഈ മാവ്. മരം ഒരു വരം, പഞ്ചാരമാവിന്റെ കാര്യത്തിൽ ശരിയാണ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |