തിരുവങ്ങാട് ചാലിയ യു പി എസ്/അക്ഷരവൃക്ഷം/അമ്മു

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മു <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മു

കല്ലായി എന്ന അതി സുന്ദരമായ ഗ്രാമം. പച്ചപരവതാനി വിരിച്ച പാടങ്ങൾ .അതിരാവിലെ കൃഷി പണിയിലേർപ്പെടുന്ന കർഷകർ. സൂര്യനുദിക്കുമ്പോൾ തന്നെ പാടതെത്തുന്ന കന്നുകാലികൾ . ആടുകൾ . കൊറ്റി, പുൽച്ചാടി. താറാവ്, കുളക്കോഴികൾ . പശുവും ആടും പുല്ലുതിന്നാൻ തുടങ്ങി. കുളക്കോഴിയും താറാവും പാടത്തിനരികിലെ അരുവിയിൽ നിന്നും എന്തോ കൊത്തി തിന്നുന്നു. കൊറ്റി പരൽ മീനുകളെ ഉന്നം വെയ്ക്കുന്നുണ്ട്. തവളയും പുൽച്ചാടിയും ചാടി കളിക്കുന്നു. പാടത്തിനു സമീപത്തെ വിശാലമായ പറമ്പ് സസ്യജാലങ്ങളിൽ സമ്പന്നമാണ്. ഈ പറമ്പിൽ കളിക്കുന്ന കുട്ടികളിൽ ഒരാളാണ് അമ്മു. മിടുക്കിയാണവൾ. അണ്ണാറകണ്ണന് തീറ്റ നൽകിയും ചെടികൾക്കും മരങ്ങൾക്കും വെള്ളമൊഴിച്ചും അവൾ അവിടെ ചെലവഴിക്കും. പറമ്പിൽ നിന്നും മരം മുറിക്കുന്നത് അമ്മുവിന് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. തൈകൾ നട്ടായിരുന്നു ഈ പ്രശ്നത്തിന് അവൾ പരിഹാരം കണ്ടിരുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പറമ്പിൽ വലിച്ചെറിയുന്നതും അവൾക്ക് സഹിപിക്കാൻ പറ്റുമായിരുന്നില്ല. അമ്മു കൂട്ടുകാരെ കൂട്ടി ഓല കൊട്ട ഉണ്ടാക്കി ഇതിനും പരിഹാരം കണ്ടു. അങ്ങനെയിരിക്കുമ്പോഴാണ് അവൾ സങ്കടകരമായ മറ്റൊരു വാർത്ത കേട്ടത്. ആ പറമ്പിൽ ഒരു ഫാക്ടറി വരുന്നു. ഫാക്ടറി വരുമോൾ മരങ്ങൾ മുറിക്കും. വയലും പുഴയും മലിനമാകും. ഉടനെ എന്തെങ്കിലും ചെയ്യണം. അവൾ കൂട്ടുകാരെ വിളിച്ചു വരുത്തി. സ്ഥലത്തിന്റെ ഉടമയുടെ വീട്ടിലേക്കു തിരിച്ചു. ഫാക്ടറി വന്നാലുണ്ടാക്കുന്ന ഭവിഷത്തുകളെ കുറിച്ചയാളെ ബോധ്യത്തി . അയാളുടെ മനസ്സലിഞ്ഞു. ഫാക്ടറിക്കായി സ്ഥലം കൊടുക്കില്ലെന്ന് അയാൾ ഉറപ്പു നൽകി. എല്ലാവർക്കും സന്തോഷമായി. അവർ അമ്മു വിനെയും തോളിലേറ്റി ആ പറമ്പിലേക്ക് തിരിച്ചു.



സാതിക രാഗേഷ്
4 എ തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ,
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ