സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dessy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം

നമ്മൾ വളരെ കരുതലോടെ ഇരിക്കേണ്ട അവസ്ഥ വന്നു കഴിഞ്ഞു എല്ലാവർക്കും വളരെ ഭയം ഉളവാക്കുന്ന സംഭവങ്ങളാണ് ഈ കഴിഞ്ഞു പോയ വർഷങ്ങളിൽ നടന്നതും ഈ വർഷം നടന്നു കൊണ്ടിരിക്കുന്നതും. ചില മനുഷ്യർ ആരെയും ഭയപ്പെടാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ ഈ പോയ വർഷങ്ങളിൽ മനുഷ്യർ ഭയപ്പെടാൻ തുടങ്ങി കാരണം പ്രകൃതി തന്നെ പ്രകൃതിയേട് ചെയ്ത ക്രൂരതയ്ക്ക് തിരിച്ച് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അതിന് ഉദാഹരണമാണ് ഈ കഴിഞ്ഞ പ്രളയം. കുറെ ആളുകൾ വെള്ളം ഒഴുകികൊണ്ടിരിക്കുന്ന ഇടങ്ങളിൽ വീടുകൾ വച്ചു.എന്നാൽ പ്രളയം വന്നപ്പോൾ വെള്ളം ഒഴുക്കി പോകാൻ സ്ഥലം ഇല്ല .അപ്പോൾ വെള്ളം ഒഴുകികൊണ്ടിരുന്ന ഇടങ്ങളിൽ വെള്ളം വന്ന് ഇടിച്ചു കയറി ആ വീടുകൾ പൂർണമായും നശിക്കുകയും ആ ഇടങ്ങളിൽ മുൻപ് ഒഴുകികൊണ്ടിരിക്കുന്നത് എങ്ങനെയോ ആ രീതിയിൽ പ്രളയത്തിനു ശേഷവും അവിടെ വെള്ളം ഒഴു കൊണ്ടിരിക്കുന്നു . പിന്നെ നിപ്പ വൈറസ് എന്നാൽ ആളുകൾ അധികമെന്നും ഭയപ്പെട്ടിരുന്നില്ല. അതിനു പെട്ടെന്നു തന്നെ മരുന്നു കണ്ടു പിടിച്ചു .എന്നാൽ 2020 തിൻ്റെ തുടക്കത്തിൽ തന്നെ ഒരു വലിയ മാരി ലോകത്തെ പിടിപ്പെട്ടു. ആ മഹാമാരി ഒരു വൈറസാണ്. ആ വൈറസാണ് കോവിഡ് 19 എന്ന് പറയുന്നത്. എന്നാൽ ഇതിൻ്റെ യഥാർത്ഥ പേര് നോവൽ കൊറോണ വൈറസ് എന്നാണ്. അതിനെ ചുരുക്കി വിളിക്കുന്നതാണ് കോവിഡ് 19 എന്ന്. അതിൻ്റെ ഉൽഭവം ചൈനയിലാണ്. അത് ചൈനയിൽ നിന്ന് അതിവേഗത്തിൽ തന്നെ പല ഇടങ്ങളിൽ പിടിപെടാൻ തുടങ്ങി. അത് പിന്നെ നമ്മുടെ ഇന്ത്യയിൽ പിടിപ്പെട്ടു. പയ്യെ പയ്യെ നമ്മുടെ കൊച്ചു കേരളത്തിലും പിടിപ്പെട്ടു. ഈ വൈറസ് മനുഷ്യരെ ഒരു പാട് ഭയപ്പെടുത്തി. ഈ വൈറസ് ലോകത്തിൽ വിരലിൽ എണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് പിടിപെടാത്തത് .ആ രാജ്യങ്ങളിൽ വളരെ ജാഗ്രേതയോടെയാണ് മുന്നോട്ടു പോകുന്നത് .ഈ വൈറസ് മറ്റു ജീവജാലങ്ങളിൽ നിന്നും പിടിപെട്ട് മനുഷ്യരിൽ പരസ്പരം പകരുന്നു .ഈ വൈറസ് ഇനി കൂടുതൽ പകരാതിരിക്കുവാൻ Lockdown പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പകരാതിരിക്കുവാൻ സർക്കാർ കഠിന പരിശ്രമത്തിലാണ്. ഇതിൻ്റെ ഗൗരവം മനസ്സിലാവാതെ കുറെ ആളുകൾ പുറത്ത് ആവശ്യമില്ലാതെ നടക്കുന്നു. സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശമാണ് അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോകാൻ പാടുള്ളൂ എന്ന്. ഈ വൈറസിനു ഇതുവരെയായിട്ടും ആർക്കും മരുന്നു കണ്ടുപിടിക്കാൻ പറ്റിയട്ടില്ല .ഇത് പിടിപ്പെട്ടാൽ മരണം വരെ സംഭവിക്കാം. അപൂർവമായിട്ടാണ് ഇതിൽ നിന്ന് മോചനം ലഭിക്കുന്നത്. അതിനാൽ അതിജാഗ്രതയോടെ ഇരിക്കണം .പുറത്ത് അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം എന്നും കൈകൾ വൃത്തിയായ് കഴുകണം എന്നും ആരോഗ്യവകുപ്പ് പ്ര ത്യേകം പറഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് ഇത് ഭയം ഉണ്ടാക്കുന്ന കാര്യം തന്നെയാണ് .കണ്ണിൽ കാണാൻ പറ്റാത്ത ഈ വൈറസു കാരണം ലോകം ഈ ഗതിയിൽ ആയല്ലോ . മനുഷ്യർ ചെയ്യൂന്ന ക്രൂരതയുടെ ഫലമായാണ് ഇങ്ങനെയുള്ള രോഗങ്ങളും മറ്റും വരുന്നത് .മനുഷ്യർഇനിയും ക്രൂരത കാണിച്ചാൽ ഇതിലും വലുതായിരിക്കും വരാൻ പോകുന്നത്.

ഡോണ ജോർജ്ജ്
9 C സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം