നമ്മുടെ കേരളം കീഴടക്കാനെത്തി ഒരു ചെറുഭീകരൻ സൂക്ഷ്മ ജീവി ചൈന നഗരത്തിൽ നിന്നു വന്നു അത് ലോകത്തെയാകെ കൈക്കലാക്കി. ഈ കേരളത്തെയും കീഴ്പെടുത്തി. തനു മെയ്യിലൊളിച്ചാ സൂക്ഷ്മജീവി വിദേശത്ത് നിന്നും കൂടെ വന്നു ഒരുപാടൊരുപാടാളുകളിൽ നീളെ പടർന്നു പേര് വീണു 'കോവിഡ്-19' നിത്യവും ജീവനെടുക്കുന്നു രാജനായ് വാഴുന്നു ഉലകാകെ പേടിച്ചിടുന്നു. കേൾക്കണോ കോവിഡിന്റെ ലക്ഷണങ്ങൾ ചുമയും പനിയും ശ്വാസതടസ്സവും ജലദോഷവും തൊണ്ടവേദനയും. സോപ്പുപയോഗിച്ചു കൈകഴുകീടണം മാസ്കുപയോഗിച്ചു മുഖം മൂടിടേണം രക്ഷ നേടാം നമുക്കതിജീവിക്കാം കൊടുംഭീകരൻ കോവിഡിനെ കൊന്നൊടുക്കാം