ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം
പ്രതിരോധിക്കാം
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ .ഒരു വ്യക്‌തിയുടെ ജീവിതത്തിലെ സുഖത്തെയും സന്തോഷത്തെയും സ്വാധീനിക്കുന്ന സുപ്രധാനഘടകങ്ങളാണ് ആരോഗ്യമുള്ള ശരീരവും മനസ്സും .ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള വ്യാകുലതകൾക്ക് കയ്യുംകണക്കും ഇല്ല .മാറിയ ജീവിതസാഹചര്യം ജീവിതരീതികളും ഇതിനൊരു പ്രധാന കാരണമാണ് .സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യനെ അലസ്സനാക്കി ശാരീരിക പ്രയത്നം കുറഞ്ഞതോടെ രോഗപ്രതിരോധശേഷിയും കുറയാൻ തുടെങ്ങി വെറുതെ ഇരിക്കുമ്പോൾ സ്നാക്ക്സ് കൊറിക്കുന്നത് ഒരു ശീലമായി മാറി .ഇവയൊക്കെ അമിതവണ്ണം ഹൃദ്രോഗം എന്നിവക്ക് വഴിവെച്ചു .ശുചിത്വവും കുറഞ്ഞു .അങ്ങനെ മനുഷ്യൻ പതിയെ കാൻസർ കൊറോണ എന്നീ മാരക രോഗങ്ങൾക്ക് അടിമയായീ . രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ ഉചിതമെന്നു പറയാറുണ്ട് .</p,പഴങ്ങളും ,പച്ചക്കറികളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തിയും,വ്യക്തിശുചിത്വം പാലിച്ചും നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാം .വ്യായാമയത്തിനുവേണ്ടി അൽപ്പസമയം മാറ്റിവെക്കാം .അങ്ങനെ രോഗമില്ലാത്ത ഒരു ലോകം നമുക്ക് പടുത്തുയർത്താം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ