ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ സത്യസന്ധത

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സത്യസന്ധത
                                                      സത്യസന്ധത

ഒരു ഗ്രാമത്തിൽ ഒരു സത്യ സന്ധനായ കർഷകൻ താമസിച്ചിരുന്നു.ആ കർഷകനെ സ്വന്തമായി ഒരു കൃഷിസ്ഥലം ഉണ്ടായിരുന്നു.അവിടെ നെൽ,ചീര,കുമ്പളം,വെള്ളരി,കത്തിരി ,പയർ എന്നി ചെടികൾ നട്ടുവളർത്തി യിരുണ്.ആ ചെടികളിൽ കായ്കൾ വളർന്നു. അങ്ങനെ വിളവെടുക്കാനുള്ള സമയമായപ്പോൾ കർഷകൻ തന്റെ ഭാര്യയുമായി അത് പറിക്കാൻ പോയി.അവർ അത് പറിച്ച് വീട്ടിൽ വന്നു. പിറ്റെ ദിവസം കർഷകൻ അതുമായി ചന്തയിൽ പോയി.ആ ഗ്രാമത്തിലെ ചില ആളുകൾക്ക് അയാളെ വളരെ വിശ്വാസമായിരുന്നു.അയാൾ തന്റെ കച്ചവടത്തിൽ നിന്നും കൊള്ളലാഭം നേടാൻ അദ്ദേഹത്തിനു തോന്നിയില്ല.അദ്ദേഹം ചന്തയിൽ എല്ലാ പച്ചക്കറികളും വിറ്റു.അതിലെ തുശ്ചമായ വരുമാനം കൊണ്ട് അദ്ദേഹം വീട്ടുകാര്യങ്ങൾ നോക്കി പോന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ വരൾച്ച ഉണ്ടായി.

        വെള്ളമില്ലാതെ കൃഷി ചെയ്യാൻ കഴിയില്ല.ഭാര്യ പറഞ്ഞു. അപ്പോൾ കർഷകൻ തന്റെ ഭാര്യയെ സമാധാനിപ്പിച്ചു പറഞ്ഞു :"നീ വിഷമികേണ്ട നമുക്ക്‌ വേറെ ഗ്രാമത്തിൽ പോകാം അവിടെ കൃഷി ചെയ്ത് ജീവിക്കാം ."അവർ അങ്ങനെ അടുത്ത ഗ്രാമത്തിലേക്കു യാത്ര തിരിച്ചു. രണ്ടു ദിവസം കൊണ്ട് അവർ അടുത്ത ഗ്രാമത്തിൽ എത്തി . അവർ അവിടെ ഒരു കൃഷി തുടങ്ങട്ടെ എന്ന് ചോദിക്കാൻ ഗ്രമമുഖ്യൻെറ അടുത്തെത്തി .അവരുടെ കാര്യങ്ങൾ ഗ്രാമമുഖ്യനെ അറിയിച്ചു .ഗ്രാമമുഖ്യൻ പറഞ്ഞു:"ശ രി നിങ്ങള് ഇവിടെ ഒരു കൃഷി തുടങ്ങൂ."അവർ പിറ്റെ ദിവസം കൃഷി തുടങ്ങി. ഓരോദിവസവും കഴിഞ്ഞു പോയി. അങ്ങനെ വിളവെടുക്കാൻ  സമയം  അടുത്ത്.അവർ പിറ്റെ ദിവസം വിളവെടുത്തു.ചന്തയിൽ കൊണ്ട് പോയി വിറ്റു.ഈ നല്ല പച്ചക്കറി ലഭിക്കുന്ന  കാര്യം ഗ്രമമുഖ്യൻറെ അടുത്തെത്തി ഗ്രാമാമുഖ്യൻ പറഞ്ഞു:"എങ്കിൽ അതൊന്ന് എനിക്കും അറിയണം."ഗ്രാമമുഖ്യൻ ആ പച്ചക്കറികൾ ഉപയോഗിച്ചു. എന്നിട്ട് പറഞ്ഞു:"ആ കർഷകനെയും ഭാര്യയെയും വിളിച്ച് എന്റെ അടുക്കൽ കൊണ്ടു വരൂ ." അങ്ങനെ അവർ ഗ്രാമമുഖ്യന്റെ അടുത്തെത്തി.ഗ്രാമമുഖ്യന് പറഞ്ഞു:" ഇത്രയും നല്ല പച്ചക്കറി എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!ഈ നല്ല പച്ചക്കറി നിങ്ങളുടെ കൃഷിയിലൂടെ കിട്ടിയതിനാൽ നിങ്ങൾക്ക് കഴിയാനുള്ള സമ്പാദ്യം ഞാൻ തരാം.അപ്പോൾ  കർഷകനും ഭാര്യക്കും സന്തോഷമായി.അങ്ങനെ അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞു.


ഷിഞ്ചു.എ.ഷിബു
4A ഗവ: എൽ പി എസ്സ് നല്ലൂർവട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ