എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/ഭയമല്ല... കരുതലാണ് വേണ്ടത്
ഭയമല്ല... കരുതലാണ് വേണ്ടത്...
പെട്ടന്നുള്ളകൂട്ടമണി ... അസംബ്ലി..... സമ്മാനവിതരണം.... ഒന്നും മനസിലായില്ല പിന്നീട് ടീച്ചർ പറഞ്ഞു ഇനി അവധിയാണ് കൊറോണ ഇങ്ങ് നമ്മുടെ അടുത്തും എത്തിപോലും. കേട്ടപ്പോൾ സന്തോഷം തോന്നി... പരീക്ഷ എഴുതേണ്ട...ഒരുപാട് കളിക്കാം...പിന്നീടാണ് മനസ്സിലായത് അത് അവധിയായിരുന്നില്ല ജയിൽവാസമായിരുന്നു എന്ന്. നമ്മളെ മാത്രമല്ല ഈ ലോകത്തെ ആകെ ജയിലിലടച്ച "കൊറോണ" സാധാരണക്കാരനല്ല ഒന്നറിയണമല്ലോ.... ചൈനയിലെ വുഹാനിൽ നിന്നാണുപോലും കൊറോണയുടെ ആരംഭം. 2019 ഡിസംമ്പറിൽ, അവരുടെ അശ്രദ്ധയാൻണ് കാരണം എന്നും ചിലർ പറയുന്നു. . ചൈന എന്ന് കേൾക്കുമ്പോൾ കളിപ്പാട്ടങ്ങളായിരുന്നു മനസ്സിൽ. ഇപ്പോൾ കൊറോണ കൂടിയായി. അവനൊരു കുട്ടപ്പൻ പേരുണ്ട് നോവൽ കൊറോണ വൈറസ്,കോവിഡ് 19 എന്നും വിളിക്കും .ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. പല തരത്തിലുള്ള കൊറോണ വൈറസ്സ് ഉണ്ടുപോലും. പ്രതിരോധ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. കരുതൽ മാത്രമാണ് പ്രതിവിധി. പ്രധാനമായും നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള ശ്രവത്തിൽ നിന്നുമാണ് കോവിഡ് പകരുന്നത്. അതിനാൽ വ്യക്തി ശുചിത്വം പാലിച്ചേ തീരൂ. മാസ്കു് ഉപയോഗിക്കണം, സോപ്പിട്ട് കൈ കഴുകികൊണ്ടിരിക്കണം. “പുറത്തുപോകുമ്പോൾ മാസ്കിടാം അകത്തുവരുമ്പോൾ സോപ്പിടാം ” എന്ന ട്രോൾ കണ്ടിട്ടില്ലേ..
അതേ മുഖ്യമന്ത്രി പറഞ്ഞതപപോലെ "ഭയമല്ല കരുതലാണ് ആവശ്യം" അത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിന് വേണ്ടിയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണുർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ