15:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedapal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്ന മഹാമാരിയിൽ
മുങ്ങി പൊങ്ങുന്ന ജനത നമ്മൾ.
മുമ്പെങ്ങും കാണാത്ത,
കേൾക്കാത്ത മഹാമാരി
ശ്രദ്ധിക്കണം നമ്മൾ സൂക്ഷിക്കണം.
ഭയന്നിടരുത് നമ്മൾ, ഇടറരുത് നാം.
ഒരുമിച്ച് കൈകോർക്കാ-
മീ ജനതയ്ക്കു വേണ്ടി.
കൊടും ഭീകരനായയീ
വൈറസിനെയും ഓടിക്കും നമ്മൾ.
പടർത്തരുതൊരിക്കലുമീ വൈറസിനെ
കൈ കഴുകുക,അകലം പാലിക്കുക നാം
തകർന്നിടില്ല നാം ചെറുത്തു നിന്നിടും
തുമ്മിടുമ്പോഴും, ചുമ്മച്ചിടുമ്പോഴും
കൈ കൊണ്ടോ തുണി കൊണ്ടോ
മുഖം മറക്കുക നാം.
പൊതു സ്ഥലങ്ങളിലെ ഒത്തുചേരൽ
ഒഴിവാക്കുവാൻ നേരമായി.
രോഗമുള്ള നാട്ടിലും രോഗിയെയു-
മിപ്പോൾ സന്ദർശിക്കരുത് നാം.
ആഘോഷങ്ങൾ മാറ്റി വെച്ച്
ജനതയ്ക്കായി പ്രാർത്ഥിക്ക നാം.
വീട്ടിൽ തന്നെ ഇരിക്കുക
ഒട്ടും ഭയക്കരുത് നമ്മൾ.
ദൈവത്തിന്റെ മാലാഖമാരായ
നഴ്സുമാർ ഉണ്ട് നമുക്ക് ചുറ്റും.
സമൂഹ അകലം പാലിക്കുക നാം
ഓഗി വന്നു, നിപ്പ വന്നു, പ്രളയം വന്നു
ധീരരായിചെറുത്തുനിന്നതോർക്കനാം.
വിശന്ന് അന്നം മോഷ്ടിച്ച പേരിൽ
തല്ലിക്കൊന്ന മനുഷ്യജീവിയെ ഓർക്കുക,
അതേ നാടല്ലേ, ഇന്ന് വിശക്കുന്നവനെ
തേടി നടപ്പൂ. ഭയന്നിടരുത് നമ്മൾ,
ഇടറരുത് നാം
നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുക
നമ്മളീ കെട്ട കാലവും അതിജീവിക്കും.