സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ അതിജീവനം

14:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color= 2 }} <poem> <center> അകന്നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
 


അകന്നിരിക്കാം തൽക്കാലത്തേക്ക് സോദരരേ
 ഒടുവിൽ സന്തോഷത്തോടെ ഇരിക്കാനായി
 കൊറോണ എന്ന വിപത്തിനെ ചെറുക്കാനായി
 ഭരണകൂടത്തിൻ നിർദ്ദേശങ്ങൾ പാലിക്കാം
 അങ്ങനെ ലോകനന്മയ്ക്കായി പ്രവർത്തിക്കാം.

 ഹസ്തദാനം സ്നേഹ സന്ദർശനം എന്നിവ ഒഴിവാക്കിടാം
 അൽപകാലം അകന്നിരുന്നു സമൂഹ വ്യാപനം ഒഴിവാക്കിടാം
 അങ്ങനെ കൊറോണ എന്ന മരണഭീതിയെഈ നാട്ടിൽ നിന്നും തുരത്താം.

 അന്യജീവനുതകി സ്വജീവിതം നടപ്പിലാക്കുന്നവരാം ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും പട്ടാളത്തെയും മറക്കാതെ ഓർക്കാം
 അഭിനന്ദിക്കാൻ തുറന്ന മനസ്സോടെ നമുക്ക് അവരെ
 അവർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാം മടിക്കാതെ.
 രോഗത്തേക്കാൾ വേഗം പകരുന്ന വ്യാജവാർത്തകൾ ഒഴിവാക്കാം
 ആശ്വാസം പകരുന്ന ശുഭ വാർത്തകൾക്കായി കാതോർക്കാം.

 കൊറോണ എന്ന ലോകഭീതി, മരണഭീതി
 നമ്മിൽ ഒരു ഓർമ്മ കാലമായി മാറ്റാം
 അതിനായി പുഞ്ചിരി മായാതെ കാക്കാം
ഒപ്പം ലോകനന്മയ്ക്കായി പ്രവർത്തിക്കാം.

 പല ആഘോഷങ്ങളും കൊറോണക്കായി നാം മാറ്റിവെച്ചു
 ജാതി മതമില്ല വർണ്ണം ഇല്ല രാജ്യവും ഇല്ല
 ഒറ്റക്കെട്ടായി സജ്ജരാണ് നാമിന്ന് കൊറോണയെ തുരത്താൻ
 അതിജീവിക്കും നാം മുന്നേറും
 തുരത്തും ഈ ഭീതിയെ ലോകത്തു നിന്നു തന്നെ...
 


{{BoxBottom1

പേര്=ഗൗരി നന്ദന എസ് എ ക്ലാസ്സ്= 10 D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി സ്കൂൾ കോഡ്= 26084 ഉപജില്ല=എറണാകുളം ജില്ല=എറണാകുളം തരം= കവിത color=2