ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കണ്ണീർദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീർദിനങ്ങൾ

കൊറോണ വൈറസിനാൽ ഞങ്ങളുടെ എൽ.പി സ്ക്കൂൾ അധ്യയനം നഷ്ടപെട്ട ദിവസമായിരുന്നു അന്ന്. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അന്ന് സ്ക്കൂളിലേക്ക് പോവുമ്പോഴൊക്കെ ഞാൻ നല്ല സന്തോഷത്തിലായിരുന്നു. കാരണം വ്യാഴാഴ്ച ഞങ്ങളുടെ എൽ.എസ്.എസ് റിസൾട്ട് അറിയുന്ന ദിവസമാണ്. അതുകൊണ്ട് ഞാൻ അതറിയാനുള്ള ആകാംക്ഷയിലായിരുന്നു. ബെല്ലടിച്ചു കഴിഞ്ഞപ്പോൾ എല്ലാ ടീച്ചേഴ്സും എൽ.എസ്.എസിന്റെ കാര്യങ്ങളൊക്കെ നോക്കുകയായിരുന്നു. അടുത്ത പിരിയഡ് അറബിയായിരുന്നു. അറബി പഠിപ്പിച്ച് ബെല്ലടിക്കാനായപ്പോൾ ഞങ്ങളോട് നാസർ മാഷ് പറയുകയായിരുന്നു. "ഈ ക്ലാസ് ചിലപ്പോൾ നമ്മുടെ അവസാനത്തെ ക്ലാസായിരിക്കും" എന്ന്. അപ്പോഴൊന്നും ആർക്കും മാഷ് പറഞ്ഞത് മനസ്സിലായില്ല. ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീധരൻ മാഷ് വന്ന് പറഞ്ഞത് ഇന്ന് ക്ലാസ് പൂട്ടും എന്ന്. ഞങ്ങൾ വിശ്വസിച്ചില്ലായിരുന്നു.പക്ഷെ മാഷ് ഫോണിൽ കാണിച്ചു തന്നപ്പോൾ പരീക്ഷകളൊക്കെ മാറ്റിവെച്ചു എന്നും പറഞ്ഞു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് നേരെത്തെ നാസർ മാഷ് പറഞ്ഞത് ചിലപ്പോൾ ഇതായിരിക്കാം എന്ന്. നാസർ മാഷ് പള്ളിയിലേക്ക് പോവും നേരം ഞങ്ങൾ കാര്യങ്ങളെല്ലാം ചോദിച്ചു. അപ്പൊ നാസർ മാഷ് പറഞ്ഞതും ഇതു തന്നെയായിരുന്നു. അങ്ങനെ സ്കൂൾ വിടാൻ ബെല്ലടിച്ചപ്പോൾ ഞങ്ങൾ എല്ലാ ഗുരുനാഥരോടും കൂട്ടുകാരോടും എല്ലാവരോടും അങ്ങൾ വിട പറഞ്ഞു. ഞങ്ങൾ സെന്റോഫിനും, വാർഷികത്തിനുമൊക്കെ ആഗ്രഹിച്ചിരുന്ന ആ മാർച്ച് മാസം ഞങ്ങൾക്ക് കിട്ടിയില്ല. ഈ ഒരു അനുഭവം എനിക്ക് മറക്കാനാവില്ല.

ഷഹാന
4 D ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം