ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി നന്നാക്കാം
ഇതിലും നല്ലൊരു പ്രകൃതിക്കായി
കഴിഞ്ഞു പോയൊരു കാലത്തെ
ഓർമയുണർത്താം ഈ നാളിൽ
പശിമയുള്ളൊരു പാടത്തെ
നെൽക്കതിരുള്ളൊരു നേരത്ത്
പച്ചത്തത്ത നെൽക്കതിർ കൊത്തി
പാറിക്കളിക്കും കാലത്ത്
പരിസ്ഥിതിയെന്നൊരു വാക്കിന്റെ
അർത്ഥമുള്ളൊരു കാലത്ത്
ശുദ്ധവായു ശ്വസിച്ചീടും
മനുഷ്യരുളെളാരുലോകത്ത്
പരിസ്ഥിതിയെന്നൊരു വാക്കിന്റെ
അർത്ഥമുള്ളൊരു നാളേയ്ക്ക്
പരിസ്ഥിതിയെ രക്ഷിക്കൂ
പകർച്ചവ്യാധി തടഞ്ഞീടാൻ
 

മാളവിക അനിൽകുമാർ
7 ബി ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത