കുട്ടമ്പൂർ എച്ച്. എസ്സ്.

19:14, 5 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcclt (സംവാദം | സംഭാവനകൾ)

തിരുത്തുക

കുട്ടമ്പൂർ എച്ച്. എസ്സ്.
വിലാസം
കുട്ടമ്പൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 9 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2010Dcclt




ചരിത്രം

കുട്ടമ്പൂര്‍ ഹൈസ്കൂള്‍ 1983 സെപ്റ്റമ്പര്‍15 ന് കോഴിക്കോട് താലൂക്ക് കാക്കൂര്‍ പഞ്ചായത്തിലെ കുട്ടമ്പൂര്‍ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങള്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിട്ടത്.ഈ വിദ്യാലയം അനുവദിച്ചുകിട്ടുന്നതിന് അന്നത്തെ M.L.A ആയിരുന്ന ശ്രീ .പി.വി.മുഹമ്മദിന്റെ സഹായസഹകരണങ്ങള് എടുത്തുപറയേണ്ടതാണ്. ആദ്യത്തെ മേനേജര്‍ പൂമംഗലത്ത് അബ്ദുറഹിമാനും ഹെഡ് മാസ്റ്റര്‍ എ.കെ.നീലകണ്ഠന് നമ്പൂതിരിയും ആയിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നയി ഇപ്പോഴും തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഹൈസ്കൂളിനു സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സജ്ജീകരണങ്ങളൂള്ള സ്മാര്‍ട്ട് ക്ലാസ്സ് മുറിയുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു വായനാമുറി ഉണ്ട് . വിശാലമായ ഓഡിറ്റോരിയം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

' റെഡ് ക്രോസ്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുട്ടമ്പൂര്‍ പ്രദേശത്തെ പ്രമുഖരടങ്ങിയ 20 അംഗ കമ്മിറ്റി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ. ടി. കെ. ബാലന്‍നായര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ :

  • 1983 - 89 എ.കെ.നീലകണ്0ന്‍ നമ്പൂതിരി
  • 1989 - 93 സി.ബാലന്‍ നായര്‍
  • 2005 - 06 വി.പി.ശ്രീധരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീഷ്.ടീ.കെ ലോകബീച്ച് വോളീ ചാമ്പ്യന്‍
  • നൂര്‍ മുഹമ്മദ് I.S.R.O

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, Kuttamboor </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
"https://schoolwiki.in/index.php?title=കുട്ടമ്പൂർ_എച്ച്._എസ്സ്.&oldid=76552" എന്ന താളിൽനിന്ന് ശേഖരിച്ചത്