ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതിയും കൊറോണയും
പരിസ്ഥിതിയും കൊറോണയും
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശനത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 ജൂൺ 5 മുതലാണ് ലോക പരിസ്ഥിതി ദിനം നാം ആചരിച്ചു തുടങ്ങുന്നത്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധ ജലവും ജൈവവൈവിധ്യവും അനുഭവിക്കാനുള്ള അവകാശം ഉണ്ട്. ഇനിയും പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും , വനനശീകരണത്തിനെതിരായും നമ്മളോരോരുത്തരും ഉണർന്നു പ്രവർത്തിക്കണം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ പിടിയിലാണ്. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും , ശുചീകരണത്തിനും ഇടയാക്കുന്നു. ഇതോടൊപ്പം തന്നെ ആരോഗ്യപ്രശ്നങ്ങൾ കൂടിവരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള കോവിഡ് 19 പോലുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയാക്കുന്നു. കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ കൊറോണയെ പൂർണമായും തുരത്താൻ നമുക്ക് ഒറ്റക്കെട്ടായി നിന്ന് പോരാടാം. കോവിസ് 19 വ്യാപനം അതിവേഗം ആയിരിക്കുന്നു. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നാണ് അത് വരുന്നത് . സമ്പർക്കത്തിലൂടെ ആണ് ഇത് പടർന്നത്. കൈകഴുകൽ ആണ് ഏറ്റവും നല്ല പ്രതിരോധം .അഞ്ചാളിൽ കൂടുതൽ ഒരു സ്ഥലങ്ങളിലും കൂട്ടംകൂടി നിൽക്കരുത്. ഒരു മീറ്റർ അകലം പാലിക്കണം. പുറത്തുപോകുമ്പോൾ തീർച്ചയായും മാസ്ക് ധരിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഓരോ വ്യക്തിയും ശുചിത്വം പാലിക്കണം. കോവിഡ് 19 പോലുള്ള രോഗങ്ങളുടെ സമൂഹ വ്യാപനം തടയേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
|