ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ പ്രകൃതിസ്നേഹിയായ രാജാവ്
പ്രകൃതിസ്നേഹിയായ രാജാവ്
പണ്ട് ഒരു നാൾ മുല്ല പാടത്തിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നടന്നു. അപ്പോൾ അവിടുത്തെ രാജാവ് എല്ലാ നാട്ടിലും ഇങ്ങനെ ഉണ്ടോ എന്ന് അന്വേഷിക്കാൻ പ്രജകളോട് കൽപിച്ചു. അവർ രാജാവിന്റെ കൽപ്പന അംഗീകരിച്ചുകൊണ്ട് യാത്ര പുറപ്പെട്ടു. അവിടെ അടുത്തുള്ള പ്രദേശത്തേക്ക് ആയിരുന്നു അവർ ആദ്യംപോയതു അവിടെ പലഭാഗത്തും വലിയ മരങ്ങളും കുന്നുകളും പാടങ്ങളും വയലുകളും തടാകവും തോടുകളും അരുവികളും കണ്ടു. ആ നാട്ടിൽ ഇതുവരെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായിട്ടില്ല. നടന്ന സംഭവങ്ങളെല്ലാം അവർ രാജാവിനോട് പറഞ്ഞു. ഇതു കേട്ട് രാജാവ് അദ്ദേഹത്തിന്റെ നാട്ടിൽ മരങ്ങളും തോടും വലിയ കുളവും നിർമ്മിച്ചു. അങ്ങനെ ആ രാജാവിനു പ്രകൃതിയോട് നല്ല അടുപ്പം ഉണ്ടായി. പിന്നീട് അദ്ദേഹം തന്റെ വലിയ കൊട്ടാരം പൊളിച്ചു ചെറിയ കൊട്ടാരം നിർമിച്ചു. ആ കൊട്ടാരത്തിന് മുമ്പിലും പിമ്പിലും നിറയെ വലിയ മരങ്ങൾ നട്ടു. അപ്പോൾ ആ പ്രദേശത്തുള്ള ആളുകൾ രാജാവിന്റെ കാര്യത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും പറഞ്ഞുകൊണ്ടിരുന്നു. ആ പറഞ്ഞ കാര്യങ്ങളെല്ലാം രാജാവ് കേട്ടു. പിന്നീട് രാജാവ് ആളുകളെ വിളിച്ചുവരുത്തി ഒരു വലിയ പ്രഭാഷണം പറഞ്ഞു. രാജാവിന്റെ പ്രകൃതിയോടുള്ള സ്നേഹവും കാരുണ്യവും കടപ്പാടും അതിൽ ഉൾപ്പെടുത്തി. പിന്നീട് രാജാവ് പറഞ്ഞു`` നിങ്ങൾ പ്രകൃതിയെ സ്നേഹിക്കുക. ഈ ഭൂമിയിലുള്ള ചെടികളെയും വനത്തെയും വൻമരങ്ങളും കുളങ്ങളും പാടങ്ങളും വയലുകളും തോടുകളും അരുവികളും നിങ്ങൾ നശിപ്പിക്കാതിരിക്കുക. ഭൂമികളുടെ അണിയായ് കുന്നുകളെയും മലകളെയും ജെസിബി കൊണ്ട് ഇടിക്കാതിരിക്കുക. ഈ പ്രദേശം വരുന്ന തലമുറകൾക്കും ഉള്ളതാണ് എന്ന കാര്യം നിങ്ങൾ ഓർക്കുക´´. പിന്നീട് ആ സദസ്സിൽ ഉള്ള ആളുകൾ രാജാവിന്റെ കല്പന അംഗീകരിച്ചു. അവർ അവരുടെ സ്ഥലത്തെ മരങ്ങൾ നട്ടു. പിന്നീട് ആ പ്രദേശത്ത് വെള്ളപ്പൊക്കം ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല.
|