വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന പുഴകൾ പച്ച വിരിച്ചിടും നെൽച്ചെടികൾ പലനിറം ചാർത്തും കുഞ്ഞുപൂക്കൾ ഫലവുമായി നില്ക്കും തരുനിരകൾ... ഇന്നോ പ്രകൃതിതൻ വരദാനങ്ങൾ ഓർമ്മകൾ മാത്രമായ് തീരുന്നുവോ വയലില്ല പുഴയില്ല വർണങ്ങളില്ല വീശിയടിയ്ക്കുന്ന ചുടുകാറ്റു മാത്രം... പ്രകൃതിമാതാവേ നിനക്കെന്തുപറ്റി? ശിക്ഷിയ്ക്കുവാണോ നീ മാനവനെ നല്ല പ്രഭാതം നൽകുമോ നീ... ഞങ്ങൾതൻ പ്രാർത്ഥന കേൾക്കുമോ നീ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത