സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഭീതിയുടെ കൊറോണാക്കാലം...

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതിയുടെ കൊറോണാക്കാലം... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയുടെ കൊറോണാക്കാലം...


കൊറോണ വൈറസ് എന്ന മാരകമായ രോഗം ലോകം മുഴുവൻ ബാധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ഒറ്റക്കെട്ടായി ഈ രോഗത്തെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഭയത്തിന് കീഴ്പ്പെട്ട് പരിഭ്രാന്തരാകരുതെന്നും പ്രതിരോധ സമീപനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും ആരോഗ്യവിദഗ്ധർ ഒന്നടങ്കം നമ്മോട് നിർദ്ദേശിക്കുന്നു.ഈ രോഗം ഒരു പകർച്ചവ്യാധി ആയതുകൊണ്ടുതന്നെ ഇതിനെ തടുക്കാൻ നാമോരോരുത്തരും പ്രയത്നിക്കണം. അതിനായി നാം പല മുൻകരുതലുകളും എടുക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചപ്പോൾ ഹാൻ സാനി റ്റൈസർ ഒരു പ്രധാന പ്രതിരോധ മാർഗ്ഗമായി മാറി. കോവിഡ് 19 നെ പ്രതിരോധിക്കാനായി നമ്മുടെ പക്കലുള്ള മറ്റൊരു ആയുധമാണ് സോപ്പ്. സോപ്പിന് വൈറസിനെ നിർവീര്യമാക്കാനുള്ളകഴിവുണ്ട്.അതുകൊണ്ടുതന്നെ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.


നമ്മുടെ രാജ്യത്തിനെക്കാൾ മറ്റു രാജ്യങ്ങളിലാണ് കൊറോണാ വൈറസ് ബാധിതരുടെ എണ്ണം കൂടുതൽ . അതുകൊണ്ട് തന്നെ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന വരുമായി ഇടപഴകാതിരിക്കുക. കടുത്ത പനി, തൊണ്ടയിൽ അസ്വസ്ഥത, ശ്വാസതടസ്സം , എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യോപദേശം തേടണം. വൈദ്യോപദേശം തേടിയ ശേഷം വീട്ടിൽ ഒതുങ്ങിക്കൂടുക മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടു കഴിയുക .


ഇതെല്ലാം നമുക്കറിയാമെങ്കിലും പല അബദ്ധധാരണകളും തെറ്റായ നിർദ്ദേശങ്ങളും ഇതുമായി ബന്ധപ്പെട്ട് ദിവസവും പുറത്തിറങ്ങുന്നു .അത്തരത്തിലുള്ള തെറ്റായ ധാരണകൾ വിശ്വസിക്കാതിരിക്കുക.


ഈ കൊറോണ കാലത്ത് രോഗം പകരാതിരിക്കാൻ വേണ്ടി സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.ഈ സമയത്ത് വീട്ടിൽ ഇരിക്കാതെ പോലീസുകാരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങുകയാണ് ജനങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികൾ നമ്മെ തന്നെയാണ് ബാധിക്കുന്നതെന്ന് ഓർക്കുന്നില്ല. നമുക്ക് വേണ്ടിയാണ് പോലീസുകാരും ആരോഗ്യപ്രവർത്തകരും പ്രവർത്തിക്കുന്നത് . നാം ചെയ്യേണ്ടത് അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നത് മാത്രമാണ് . സർക്കാറും ആരോഗ്യവകുപ്പും തരുന്ന നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടത്തുന്നവർക്കെതിരെ കഠിനമായ ശിക്ഷ തന്നെ നൽകണം.


സ്വന്തം ജീവൻ പോലും ശ്രദ്ധിക്കാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും പൊലീസുകാർക്കും ആരോഗ്യവകുപ്പിനും എല്ലാവർക്കും നന്ദിയുടെ ഒരു കോടി പൂക്കൾ അർപ്പിച്ചു കൊള്ളുന്നു

നന്ദന പ്രദീപ്
8.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം