ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരങ്ങൾ തിങ്ങി നിറഞ്ഞൊരു നാട്... കേരളം എന്നങ്ങു പേരുള്ള നാട് ... ഹരിതാഭയും വർണശോഭയും നിറയുന്ന സുന്ദരമാമൊരു മലയാളനാട്... ജാതിമതചിന്തകൾ ഇല്ലാതെ സകലരും ഒന്നിച്ചുവാഴുന്ന ഈ മലനാട്ടിൽ ആധിയായ് വ്യാധിയായ് വന്നൊരു പ്രളയം .. ധീരതയോടെ അതിജീവിച്ചു നാം .. ലോകത്തെയാകെയും ഞെട്ടിവിറപ്പിക്കും ഭീകരനാമൊരു കൊറോണ വൈറസ് ഇന്നിതാ മലയാള നാടിനു ശാപമായ് വന്നുപിറന്നു ....ഈ ഭൂവിലെങ്ങും ഭൂലോകമാകെയും ചുട്ടുകരിക്കുന്ന കാട്ടുതീയായതു പടർന്നുകേറി.... നിസ്സാരനായ് വന്നൊരീ ചെറുരോഗാണു വിലസുന്നു ലോകത്തിൽ ഭീഷണിയായ് .... വിദ്യയിൽ കേമനായ് മുൻപന്തിയിൽ നിന്നോർ പിന്നോട്ടു പോകുന്നു ഭീരുക്കളായ് .... കരുതിയതല്ല നാം ഇങ്ങനെയൊരു കാലം കരുതലുകളിത്രമേൽ വേണ്ട കാലം.... നാലുചുവരുകൾക്കുള്ളിൽ വിമൂകരായ് കാത്തിരിക്കാം നല്ല നാളേക്കുവേണ്ടി .. അവനവനെത്തന്നെ ശുചിയായി വച്ചുകൊ - ണ്ടീ മഹാമാരിയെ നേരിടും നാം .... നമ്മളെ കാക്കുവാൻ ഒന്നുമേ നോക്കാതെ നെട്ടോട്ടമോടിടും ദൈവങ്ങളെ കേട്ടിടാം ചൊല്ലുന്നതൊക്കെയും ശീലിക്കാം... നന്ദിയോടെന്നെന്നും ഓർത്തിരിക്കാം ... അകന്നിരിക്കാം നമുക്കീ നിമിഷം മുതൽ പിന്നീടൊരിക്കൽ അടുക്കുവാനായ് .... ധീരതയോടെ പൊരുതിടും നമ്മൾ നേരിടും ഈ മഹാമാരിയെയും ....