പി എസ് എച്ച് എസ് , പളളിപ്പുറം/അക്ഷരവൃക്ഷം/അദൃശ്യ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അദൃശ്യ ശത്രു <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അദൃശ്യ ശത്രു


അദൃശ്യ ശത്രു
അദൃശ്യനാമൊരു ശത്രുവിനാൽ
ലോകം പേടിയിൽ മുങ്ങുമ്പോൾ
മാനവരെല്ലാം ഒന്നാണെന്ന
മഹദ് വചനം ഓർത്തീടാം
ഞങ്ങളിലില്ല വർണ്ണവെറി
ഞങ്ങളിലില്ല മതസ്പർദ്ധ
ഞങ്ങളെല്ലാം ഒന്നായി
ഒരുമിച്ചതിനെ ചെറുത്തീടും
ഓരോ ദിനവും വിജയദിനങ്ങൾ
ഓരോ ചുവടും വിജയപഥത്തിൽ
പൂർവ്വികകാലടി നോക്കി ഞങ്ങൾ
ഒന്നിച്ചൊന്നായി മുന്നേറും
അരൂപിയാമീ ദുരിതത്തെ
അടിച്ചമർത്തും ഇതു സത്യം
പുതിയൊരു പുലരി വിരിഞ്ഞീടും...
പുതിയൊരു ലോകം പിറന്നീടും...

 

അഞ്ജന വികാസ്
8 A പി എസ് എച്ച് എസ്. പള്ളിപ്പുറം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത