ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം

09:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ആരോഗ്യം

പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു .അത് ഒരു സംസ്കാരമായി കണ്ടവർ ആയിരുന്നു അവർ. ആരോഗ്യ അവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.ആരോഗ്യ വിദ്യാഭ്യാസത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പുറകിലാണ് കണ്ണുതുറന്നു നോക്കിയാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. ആരോഗ്യം പോലെ തന്നെ വ്യക്തിക്ക് ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം എന്നാൽ ശുചിത്വമില്ലാത്ത നാം ജീവിക്കുന്നു.നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ട് പല രോഗങ്ങളും ഉണ്ടാകുന്നു അത് ലോകം മുഴുവനും വ്യാപിക്കുന്നു ഉദാഹരണം മലമ്പനി ,എലിപ്പനി ലോകം എന്നിവ.ശുചിത്വം ഉണ്ടെങ്കിൽ ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു ഈ കൊറോണിൽ നിന്ന് നമ്മുടെ ലോകത്തിനു മുക്തി നേടാനാവും. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുമ്പോൾ സമൂഹവും ശുദ്ധിയാകും അതിനോടൊപ്പം ലോകം തന്നെ ശുദ്ധിയാകും അങ്ങനെ നമ്മുടെ ലോകത്തിൽ നിന്ന് ഈ കൊറോണാ വൈറസിനെ നമ്മൾക്ക് തുരത്താൻ ആകും. പൗരബോധവും സാമൂഹിക ബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകും. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റുക ശുചിത്വം തന്നെ കൈവരും. നമ്മുടെ ഗവൺമെന്റ് നമ്മൾക്കായി പലതും രോഗപ്രതിരോധത്തിനായി ചെയ്യുമ്പോൾ നമ്മളും അതിൽ ഒപ്പം നിൽക്കണം. നാമോരോരുത്തരും ഒരു തീരുമാനം എടുക്കണം ഇന്നുമുതൽ ശുചിത്വം പാലിക്കുമെന്നും അതിനൊപ്പം നമ്മുടെ പരിസരം ശുചിയോടെ ആയി സൂക്ഷിക്കുമെന്നും.

വൈഷ്ണവി വിജേഷ്
9 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം