പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം മഹാമാരിയെ തുരത്തി പ്രതിരോധിക്കാം കൈ കഴുക്കിക്കൊണ്ട് പ്രതിരോധിച്ചീടാം കോവിഡിനെ അകറ്റി പ്രതിരോധിക്കാം സാമൂഹിക അകലം നിലനിർത്തീടാം ഒരു മീറ്റർ അകലം പാലിച്ചീടാം വ്യക്തി ശുചിത്വം പാലിച്ചെന്നാൽ വൈറസിനെ തുരത്തി ഒാടിച്ചീടാം വീട്ടിൽ നിന്നും പുറത്തിറങ്ങീടാതെ കോവിഡിനെ തുരത്താൻ പ്രയത്നിച്ചീടാം മാസ്‍കും ഗ്ലൗസും ശീലമാക്കീടാം പരിസര ശുചിത്വം നിലനിർത്തീടാം പഴവും പച്ചക്കറി വർഗങ്ങളും വീട്ടിൽ തന്നെ നട്ടു വളർത്താം ഭക്ഷ്യസുരക്ഷ നേടിയെന്നാൽ രോഗപ്രതിരോധ ശേഷി കൂട്ടാം സർക്കാരിൻ നിയമങ്ങൾ പാലിച്ചീടാം ലോക നന്മയ്ക്കായി പ്രാർത്ഥിച്ചീടാം അതിജീവനത്തിൻ നാളേയ്ക്കായി അണിചേർന്നീടാം നമുക്കണിചേർന്നീടാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത