ലോക്ക്ഡൗൺദിനത്തിൽ നീലൻകാക്ക പാറിപ്പാറി നടക്കുന്നേരം താഴെക്കാണും കാഴ്ചകൾകണ്ട് അന്തിച്ചങ്ങനെ നിന്നേപോയ്. ആളുകളില്ലാ,വാഹനമില്ലാ എന്തൊരു ശാന്തം പട്ടണമെല്ലാം. ചന്തകളില്ലാ,വാണിഭമില്ലാ എന്തൊരു മാറ്റം നാടെങ്ങും. നൂറു തിരക്കുമായോടി നടന്നോ- രാളുകളെല്ലാം എവിടെപ്പോയ് എന്തൊരു വിജനത,എന്തൊരു മൂകത എന്തൊരു മാറ്റം അമ്പമ്പോ!