എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ക്രൂരത
മനുഷ്യന്റെ ക്രൂരത
ൾ പ്ലാസ്റ്റിക് കുപ്പികളും, ആഹാര വസ്തുക്കളും, മറ്റു സാധനങ്ങളും ചിന്നിച്ചിതറി പലയിടങ്ങളിലായി കിടക്കുന്നു. അതിന് അരികിലായി ചപ്പുചവറുകൾ പുകയുന്നുണ്ടായിരുന്നു. വിശപ്പടക്കാൻ കഴിയാത്തതുകൊണ്ട് വേറെ ഒന്നും അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടില്ലയിരുന്നു. ആഹാരവസ്തുക്കൾ കഴിച്ചുകൊണ്ടിരിക്കെ പുകഞ്ഞു കൊണ്ടിരുന്ന ചപ്പുചവറുകൾ പെട്ടെന്ന് ആളിക്കത്താൻ തുടങ്ങി. അതിൽനിന്ന് എന്തോ ഒരു വസ്തു പൊട്ടിത്തെറിച്ച് അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലും തറച്ചുകയറി. അമ്മ പൂച്ച വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി. അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലെ കാഴ്ച നഷ്ടപ്പെട്ടു. അമ്മ പൂച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ കുഞ്ഞുങ്ങൾക്ക് കൊണ്ടു കൊടുക്കാനോ കഴിയാത്ത അവസ്ഥയായി. കുഞ്ഞുങ്ങൾക്ക് ആഹാരം കിട്ടാതെ വിശന്നുവലഞ്ഞു മരിക്കുകയായിരുന്നു. വളരെ വിഷമത്തോടെ അമ്മ പൂച്ച പറഞ്ഞു. മനുഷ്യന്റെ ദുഷ് പ്രവർത്തി കാരണമാണ് എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടായത്. ആഹാര വസ്തുക്കളും പ്ലാസ്റ്റിക്കുകളും വലിച്ചെറിഞ്ഞി ല്ലായിരുന്നുവെങ്കിൽ എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. എനിക്കിപ്പോൾ സംഭവിച്ചതുപോലെ മനുഷ്യർക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ