22:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിരുന്നു വന്ന മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനമാം ജലാശയങ്ങളും ചൂഷിത വനങ്ങളും
മലിനമാം അന്തരീക്ഷവും
നാം സ്വയം വരുത്തിയ വിനകളാണ്
അവയൊരു കാലമെങ്കിലും തിരിഞ്ഞു -
കൊത്തുമെന്നോർക്കുക മർത്യാ നീ .
പതറാതെ തളരാതെ ,പൊരുതാം നാമൊന്നായ്
തകരില്ല തളരില്ല ,നാം ഒരിക്കലും
തടയാം തകർക്കാം നമുക്കീ
ജീവന്റെ കാലനാം മഹാമാരിയേ !
ആരോഗ്യ സേവകർ പറയും വചനങ്ങൾ
ജീവിതശൈലിയിൽ ശീലമാക്കൂ
തടയാം നമുക്കീ മഹാമാരിയെ
പൊരുതാമവസാന ശ്വാസം വരെ.