(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത് കേരളം
കൊറോണയെന്ന കൊലവൈറസിനാൽ
ഭീതിയിലാണ്ടു നിൽക്കുന്നു ലോകം
ചൈനയെന്ന നഗരത്തിലന്നാദ്യമായി
പൊട്ടിപുറപ്പെട്ടുവന്നുവല്ലോ
കാറ്റിന്റെ വേഗത കൈയിലടക്കി നീ
വ്യാപിച്ചുവോ പല നാടുകളിലും
മരണം വിതയ്ക്കുന്ന മാരിയോ നീ
മലയാള മണ്ണിലും കാലുകുത്തി
ഓർക്കുക ഓർക്കുക മലയാളമാണിത്
'അമ്മ മനസ്സിന്റെ ചങ്കുറപ്പ്
നി വിതച്ചു പോയെങ്കിലുമീമണ്ണിൽ
മാരി അധികം വിളയാതെ പോകുമല്ലോ
കേരളം നിന്നെ തുരത്തി ഓടിക്കുമെന്നു
ഓർക്കുക ഓർക്കുക മരണമാരി
നിൻ ഹൃദന്തത്തിൽ നീ വില്ലനാണെങ്കിലും
മലയാളി മക്കൾ കർമ്മധീരരാണ്
അടിയൊന്നു പതറാതെ കൈകൾ കരുപ്പിച്ചു
നിന്നുടെ കണ്ണികൾ പൊട്ടിച്ചെറിഞ്ഞു നാം
മലയാള മണ്ണിനെ മുക്തരാക്കും.