ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ വൃത്തി എന്ന ശീലം

22:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി എന്ന ശീലം | color= 1 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി എന്ന ശീലം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങളുണ്ട് .ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ജീവിത ശൈലി രോഗങ്ങൾ എന്നിവ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും .വ്യക്തി ശുചിത്വമാണ് ഒരു വ്യക്തി ആദ്യം പാലിക്കേണ്ടത് .വ്യക്തിശുചിത്വം കൊണ്ട് പരിസര ശുചിത്വവും സാമൂഹ്യ ശുചിത്വവും സാധ്യമാവുകയുള്ളൂ .ശുചിത്വം ഓരോ വ്യക്തികളും പാലിക്കേണ്ടതാണ് .കൈ കഴുകുന്നത് മുതൽ ദിവസേനയുള്ള കുളി വരെ ശുചിത്വത്തിൽ പെടുന്നതാണ് .സ്വയം ശുചിയാക്കുന്നതിനൊപ്പം പരിസരവും ശുചിയാക്കുന്നത് ഒരോ വ്യക്തിയുടെയും കടമയാണ് .ഇന്ന് ലോകം ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് വൈറസ് കോവിഡ് 19 ഇന്ന് ലോകം മുഴുവൻ വ്യാപിക്കുമ്പോൾ ലക്ഷത്തോളം ജീവനുകളാണ് ഇന്ന് പൊലിയുന്നത് .ഇത്തരത്തിലുള്ള മഹാമാരിക്ക് കാരണം നമ്മൾ ചെയ്യുന്ന ചെറിയ പ്രവൃത്തികളായിരിക്കാം .ആദ്യം മുതൽ .കരുതൽ എടുത്തിരുന്നെങ്കിൽ ഇത്തരത്തിലുള്ള വൈറസിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞേനേ .പരിസര ശുചീകരണത്തോടൊപ്പം തന്നെ മലിനീകരണം തടയുന്നതുo ഒരു വ്യക്തി എന്ന നിലയിൽ എല്ലാവരുടെയും കടമയാണ് .വായു മലിനീകരണം ശബ്ദ മലിനീകരണം ജലമലിനീകരണം ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു .ഓരോ വ്യക്തിയും അവർക്ക് കഴിയുന്ന തരത്തിൽ പ്രകൃതിയെയും പരിസരത്തെയും സംരക്ഷിക്കയും ശുദ്ധിയാക്കുകയും ചെയ്താൽ കോവിസ് 19 പോലുള്ള മഹാമാരിയെയും മറ്റ് വൈറസുകളെയും ചെറുത്ത് നിൽക്കാൻ കഴിയും .നല്ല നാളെയെ പടുത്തുയർത്താൻ ഓരോ വ്യക്തിക്കും സാധിക്കും

ആൽഫിയ സക്കീർ
6 ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



ആൽഫിയ സക്കീർ കാട്ടാക്കട തിരുവനന്തപുരം