മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

21:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി

കൂട്ടുകാരെ നമ്മുടെ പരിസ്ഥിതിയെ കുറിച്ചാണ് ഞാൻ പറയുന്നത്. നമ്മുടെ പരിസ്ഥിതിയിൽ എന്തെല്ലാം ജീവജാലകങ്ങളാണ് ഉള്ളത്. മൃഗങ്ങൾ , പക്ഷികൾ , മത്സ്യങ്ങൾ , ഉറുമ്പുകൾ , ഇങ്ങനെ വലുതും ചെറുതുമായ ഒരുപാട് ജീവജാലകങ്ങൾ നമ്മുടെ പരിസ്ഥിതിയിലുണ്ട്. അതുപോലെ ഒരുപാട് വൃക്ഷങ്ങൾ , ചെടികൾ ,വള്ളിപ്പടർപ്പുകൾ , കടൽ , കായലുകൾ , നദികൾ , ഇങ്ങനെ എന്തെല്ലാം നമ്മുടെ പരിസ്ഥിതി നമ്മൾ എന്നും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതിയെ നമ്മൾ മലിനമാക്കരുത്. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ നമ്മുടെ പരിസ്ഥിതി മലിനമാവുന്നു. അതുകൊണ്ട് നമ്മൾ പ്ലാസ്റ്റിക്കുകൾ കത്തിക്കുകയോ അത് മണ്ണിലേക്ക് വലിച്ചെറിയുകയോ ചെയ്യാൻ പാടില്ല. അതുമൂലം നമുക്ക് പല മാരകരോഗങ്ങളും വരാൻ സാധ്യതയുണ്ട്. പരിസ്ഥിതിയിൽ ചപ്പുചവറുകൾ വലിച്ചെറിയാൻ പാടില്ല. നമ്മുടെ പരിസ്ഥിതി നമ്മൾ എന്നും വൃത്തിയായി സൂക്ഷിക്കും എന്ന ഒരു പ്രതിജ്ഞ ഞങ്ങൾ എടുക്കേണ്ടിയിരിക്കുന്നു .

മുഹമ്മദ് ഷെറിൽ എസ് എം
6 മുത്തുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം