പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

20:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13763 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/പൂവും പൂമ്പാറ്റയും |പൂവും പൂമ്പാറ്റയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവും പൂമ്പാറ്റയും

ഒരു ദിവസം ഒരു പൂന്തോട്ടത്തിൽ ഒരുപാട് പൂക്കൾ വിടർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഒരു പൂമ്പാറ്റ തേ൯ കുടിക്കാ൯ പൂന്തോട്ടത്തിൽ എത്തി കൂട്ടത്തിൽ വലിയ പൂവിൽ ചെന്നിരുന്നു. പൂവ് ഒന്നു ഞെട്ടിതിരിഞ്ഞ് നോക്കിയപ്പോൾ നല്ലഭംഗിയുള്ള ഒരു പൂമ്പാറ്റയായിരുന്നു .പൂമ്പാറ്റ പൂവിനോട് സംസാരിച്ചു. നീ..........പേടിച്ചോ പൂവേ ഞാ൯ നി൯െറ കയ്യിലെ തേ൯ കട്ടുതിന്നാ൯ വന്നതാ.പൂവവിന് സന്തോഷമായി. ഒരു ദിവസം പൂമ്പാറ്റ പൂവിനോട് പറഞ്ഞു കുറച്ചകലെ ഒരു വലിയ പൂന്തോട്ടമുണ്ട് നമുക്കങ്ങോട്ട് പോയാലോ.അപ്പോൾ പൂവ് കരഞ്ഞ്കൊണ്ട് പറഞ്ഞു . എനിക്ക് നിന്നെ പോലെ ചിറകും കയ്യും കാലും ഇല്ലല്ലോ ഞാ൯ എങ്ങനെ വരാനാ .നീ എന്നെ മറക്കല്ലേ കൂട്ടുകാരാ പൂവിന് സങ്കടമായി. നീ കരയണ്ട ചങ്ങാതി ഞാ൯ എവിടെയും പോകുന്നില്ല നി൯െറ അരികിൽ തന്നെ ഉണ്ടാകും. നമുക്കെപ്പോഴും ചങ്ങാതിമാരായി കഴിയാം....
 

ലക്ഷ്മി സരീഷ്
2 A പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ