എം.ആർ.എസ്.ആലുവ/അക്ഷരവൃക്ഷം/സഹവാസ വിദ്യാലയം

19:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.Model Residential School Keezhmad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സഹവാസ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഹവാസ വിദ്യാലയം

ഈ സഹവാസ വിദ്യാലയം … എന്നും സ്വർഗീയമാം ഒരിട താവളം..
സഹ വസിക്കാനൊരിടം , വാസ യോഗ്യമാം ഒരിടം
വിഭിന്ന ജില്ലകൾ , വിഭിന്ന സംസ്കാരങ്ങൾ
ഒന്ന് ചേർന്നു, വിശിഷ്ട മാർന്ന് അനേക
വർണ ശലഭ കൂട്ടുകാർക്കൊപ്പം
ആമോദമായ് വാണീടും ,ആശാ ഗേഹമാണെൻ എം ആർ എസ്
എം ആർ എസ്, എം ആർ എസ്, എം ആർ എസ്
ചിട്ടയാർന്നൊരു , ചുറ്റുവട്ടത്തിൽ ,അരോഗ ദ്രഡ ഗാത്രരായ്
ആരോഗ്യ സുഭിക്ഷ ഭക്ഷണ ശീലങ്ങൾ
നാളെയെൻ നാടിൻ അഭിമാനമാകാൻ
ഇന്നേ തുടങ്ങണം ഇവിടുന്നാകണം
ഇണങ്ങിയും പിണങ്ങിയും ,ഉണ്ടും ഉറങ്ങിയും
ഉണർവോടെ ഒരായിരം അക്ഷര പാഠങ്ങൾ
എസ് പീ സീ യും, കായിക മീറ്റുകൾ ...കലാവേദികൾ
ഓണവും, ക്രിസ്മസും, വിനോദയാത്രകൾ
 എല്ലാമെല്ലാം ....എന്നുമീ എം ആർ എസിൽ
അറിവിൻ വാതായനങ്ങൾ, പുസ്തക ശേഖരങ്ങൾ, ലാബുകൾ, ക്ലബുകൾ
കളിക്കാരനാകാൻ, കാവലാളാകാൻ
കലർപ്പില്ലാ കരുതലുമായ് ഒരു കുടുംബം
എൻ……. എം ആർ എസ് കുടുംബം
സഹ വസിച്ചീടുന്നൊർക്കെല്ലാം ,സ്വർഗീയമാം ഒരിട താവളം
എന്നും സ്വർഗീയമാം ഒരിട താവളം..,,ഈ സഹവാസ വിദ്യാലയം
എൻ… എം ആർ എസ്………എന്നുമെൻ എം ആർ എസ്

 
ക്രിസ്റ്റി ജോർജ്. HST(Eng)
ടീച്ചർ എം ആർ എസ്, കീഴ്മാട്,ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത