ശ്വസിക്കുന്ന വായുവിലോ കുടിക്കുന്ന വെള്ളത്തിലോ ചലിക്കുന്ന പാദത്തിലോ അതോ, നടക്കുന്ന വഴികളിലോ തുടിക്കുന്ന ഹൃദയത്തിലോ കൊടുക്കുന്ന കരങ്ങളിലോ എവിടെ ?എവിടെയാണു നിൻ- ഒളിത്താവളം ? അകത്തിരിക്കാനോ, അടങ്ങിയിരിക്കാനോ അറിയാത്തവർ ഞങ്ങൾ ഇന്നലെ വരെ പറക്കും ശലഭങ്ങൾ എന്നാലിന്നു നീ വന്നതു മുതൽ ഞങ്ങളകത്തായി ; ആകെ ലോക്കായി കളിചിരി പാടില്ല പോലും കൂട്ടുകൂടാൻമേലാ, അകലം കാക്കണമത്രെ !! മുറ്റത്തിറങ്ങാൻമേലാ, സൈക്കിളുരുട്ടാനും ചുമ്മാകറങ്ങാനും വഴിയില്ലാതായി ചുമയ്ക്കാൻ വയ്യാ ; പനി വരാൻ പാടില്ല പിന്നാലെ ആളുവരും തടങ്കലിലാക്കാൻ മുഖം മൂടിക്കെട്ടി വീട്ടകത്തിങ്ങനെ - നാളെത്രയായി ഇരുപ്പുതുടങ്ങീട്ട് പൊന്നു കൊറോണ വൈറസ് മോനെ , വന്നിടത്തേക്കൊന്നു മടങ്ങിടാമോ ഞാനിത്തിരി ഓടിക്കളിച്ചിടട്ടെ!! കൂട്ടുകാരൊത്തു രസിച്ചിടട്ടെ !!
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത