എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ചപ്പിലക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ചപ്പിലക്കൂട്ടം



കലപില കൂട്ടും
കുട്ടികളെ...
ചെറു ചെറു
വേലകൾ ചെയ്തിടൂ...
ചപ്പും ചവറും
നീക്കിടൂ...
സമയം പാഴാ-
ക്കീടല്ലേ...
നാടും നഗരവും
നന്നാവും...
ശുചിത്വ കേരളം
വന്നീടും...

 

ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പ്രതിരോധം



പ്രളയം കണ്ടു
വിറച്ചില്ല
നിപ്പ കണ്ടു
ഭയന്നില്ല
ഇത് 'കേരള'-
മാണ് വൈറസേ
ഓടിയൊളിച്ചോ
കൊവിഡേ!
 

ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


സ്നേഹം


തേൻ നൽകുന്ന
തേനീച്ച
പൂ നൽകുന്ന
പൂമ്പാറ്റ
മീൻ നൽകുന്ന
കടലമ്മ
മഴ നൽകുന്ന
കാർമേഘം
എന്തൊരു
സ്നേഹം നമ്മോട്
നാമും സ്നേ-
ഹിച്ചീടേണ്ടേ?
നമ്മുടെ സഹജീവികളെ...

 

ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത