എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ അമ്മ

18:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ഈ ഭൂവിലാദ്യമായികൺതുറക്കെ
എന്നെ വരവേറ്റതെൻ അമ്മതൻ പുഞ്ചിരി
വെയിലത്തു തണലായി മഴത്തു കുടയായി
താങ്ങായി തുണയായി നിന്നു അമ്മ
ഒരു ചെറുചിരിയോടെ പരിഭവമില്ലാതെ
എന്നുമെൻ ചാരത്തു നിൽക്കുമമ്മ
ഞാനൊന്നു വാടിയാൻ ആരാരും കാണാതെ
അശ്രുക്കളാൽ മിഴിയിണ നിറക്കുമമ്മ
അമ്മതൻ തണുവിരൽ എന്ന തലോടുമ്പോൾ
വാത്സല്യമെന്തെന്നറിഞ്ഞു ഞാനും
എന്നുമെൻ കൂട്ടായി തന്റെ ദുഃഖം ഓർക്കാതെ
എന്നെയും ചാരത്തു ചേർത്തു നിർത്തി
ആശ്വസിപ്പിക്കുമ്പോഴെൻ അമ്മ തൻകാരുണ്യം
മാറോടുചേർത്തണച്ചു ഞാനും
അമ്മയാം വാത്സല്യനിറകുടത്തിന്റെ മുന്നിൽ ഞാൻ
ഇന്നുമെന്നും അലിവാർന്ന പിഞ്ചുപൈതൽ
  


ലിയ മറിയ ഷാജി
8 C എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത